scorecardresearch

വൈറൽ റീലിലെ മഞ്ഞ സാരിക്കാരി, മലയാളി മോഡലിന്റെ പിറന്നാൾ ആഘോഷമാക്കി രാം ഗോപാല്‍ വർമ: വീഡിയോ

'എന്റെ പിറന്നാള്‍ മറക്കാന്‍ പറ്റാത്തതാക്കി മാറ്റിയതിന് രാമിന് നന്ദി' എന്നാണ് രാം ഗോപാൽ വർമ്മയ്ക്ക് നന്ദി പറഞ്ഞ് ആരാധ്യ കുറിച്ചത് 

'എന്റെ പിറന്നാള്‍ മറക്കാന്‍ പറ്റാത്തതാക്കി മാറ്റിയതിന് രാമിന് നന്ദി' എന്നാണ് രാം ഗോപാൽ വർമ്മയ്ക്ക് നന്ദി പറഞ്ഞ് ആരാധ്യ കുറിച്ചത് 

author-image
Entertainment Desk
New Update
Ramgopal Varma Aaradhya

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പിറന്നാൾ ദിനത്തിലാണ് സംവിധായകനും തിരക്കഥാകൃത്തുമായ രാം ഗോപാൽ വർമ തന്നെ തിരയുന്നു എന്ന വാർത്ത ശ്രീലക്ഷ്മി സതീഷ് അറിയുന്നത്. മഞ്ഞസാരിയണിഞ്ഞ് ഒരു ക്യാമറയും കയ്യിൽ തൂക്കി ചിത്രങ്ങൾ പകർത്തുന്ന ശ്രീലക്ഷ്മിയുടെ ഒരു വൈറൽ വീഡിയോ ഷെയർ ചെയ്തുകൊണ്ടായിരുന്നു രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്, "ഇതാരാണെന്ന് ആരെങ്കിലുമൊന്നു പറയുമോ?"

Advertisment

വൈകാതെ ആ പെൺകുട്ടിയെ രാം ഗോപാൽ വർമ്മ കണ്ടെത്തി. ഇന്ന്, രാം ഗോപാൽ വർമ്മയുടെ പുതിയ സിനിമയിലെ നായികയാണ് ആ പെൺകുട്ടി. സിനിമയ്ക്കായി ശ്രീലക്ഷ്മി സതീഷ് എന്ന പേര് മാറ്റി  ആരാധ്യ ദേവി എന്നാക്കി.

രാം ഗോപാൽ വർമ്മ നിർമ്മിക്കുന്ന, ആരാധ്യ നായികയാവുന്ന  സാരി എന്ന ചിത്രം ഈ നവംബര്‍ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി റിലീസിനൊരുങ്ങുകയാണ്.

Advertisment

ആരാധ്യയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു പിറന്നാൾ ആഘോഷം.

പിറന്നാള്‍ ആഘോഷത്തിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ആരാധ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. " എന്റെ പിറന്നാള്‍ മറക്കാന്‍ പറ്റാത്തതാക്കി മാറ്റിയതിന് രാമിന് നന്ദി," എന്നാണ് ആരാധ്യ കുറിച്ചത്. രാം ഗോപാല്‍ വര്‍മയുടെ ഹൈദരാബാദിലെ ഓഫീസില്‍ വച്ചായിരുന്നു പിറന്നാൾ  ആഘോഷം. 

ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന സാരി പറയുന്നത്, സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിനെ കുറിച്ചാണ്.  ശബരിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സത്യാ യാദു ആണ് നായകൻ. 

Read More Entertainment Stories Here

    Birthday Actress

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: