scorecardresearch

6 മാസം കൊണ്ട് കുറച്ചത് 15 കിലോ; മേക്കോവർ ചിത്രങ്ങളുമായി രജിഷ

"ഫാറ്റ് ലോസ് ട്രാൻസ്ഫർമേഷനിടെ നിരവധി പരിക്കുകളോട് രജിഷ പൊരുതി, പക്ഷേ ഒരിക്കലും തളർന്നില്ല," രജിഷയുടെ മേക്കോവറിനെക്കുറിച്ച് ഫിറ്റ്നസ് ട്രെയിനർ പറയുന്നതിങ്ങനെ

"ഫാറ്റ് ലോസ് ട്രാൻസ്ഫർമേഷനിടെ നിരവധി പരിക്കുകളോട് രജിഷ പൊരുതി, പക്ഷേ ഒരിക്കലും തളർന്നില്ല," രജിഷയുടെ മേക്കോവറിനെക്കുറിച്ച് ഫിറ്റ്നസ് ട്രെയിനർ പറയുന്നതിങ്ങനെ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajisha Vijayan makeover weight loss

Rajisha Vijayan/ Instagram

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് രജിഷ വിജയൻ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ രജിഷ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ബ്ലാക്ക് ക്രോപ്പ് ടോപ്പും ലൂസ് ഫിറ്റ് ട്രൗസേഴ്സും അണിഞ്ഞ ആ ചിത്രങ്ങളിൽ രജിഷ നടത്തിയ ഫാറ്റ് ലോസ്സ് ട്രാൻസ്ഫൊർമേഷന്റെ റിസൽറ്റ് വ്യക്തമായി കാണാമായിരുന്നു. കൃത്യമായ വർക്കൗട്ടിലൂടെ ടോൺ ചെയ്ത ശരീരത്തിന്റെ സ്ട്രെക്ച്ചർ വ്യക്തമായി മനസ്സിലാവുന്നതായിരുന്നു ആ ചിത്രങ്ങൾ.

Advertisment

രജിഷയുടെ ഫാറ്റ് ലോസ്സ് ട്രാൻസ്ഫൊർമേഷനെ കുറിച്ച് ട്രെയിനർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 6 മാസം കൊണ്ട് 15 കിലോയാണ് രജിഷ കുറച്ചത്. 

"2024-ൽ ഖാലിദ് റഹ്മാന്റെ റഫറൻസിലാണ് രജിഷ എന്നെ കാണാൻ വന്നത്.പാർക്ക് വേ കൊച്ചിയിൽ വെച്ച് ഞാൻ ആദ്യമായി രജിഷയെ കാണുമ്പോൾ, അവർക്ക് ആരോഗ്യപ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. മുൻപു ഷൂട്ടിംഗിനിടെ സംഭവിച്ച ഒരു അപകടത്തെ തുടർന്ന് അവർക്ക് രണ്ട് ലിഗമെന്റ് ടിയർ ഉണ്ടായിരുന്നു. എന്നാൽ വരാനിരിക്കുന്ന സിനിമയ്ക്കായി (ഉടൻ പ്രഖ്യാപിക്കും) ഒരു മേക്കോവർ നടത്താൻ അവർ ദൃഢനിശ്ചയം ചെയ്തിരുന്നു. 6 മാസത്തിനുള്ളിൽ, ആകെ 15 കിലോ കുറച്ചു. ക്രാഷ് ഡയറ്റുകളും മറ്റും നടത്തിയ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശരിയായ സമീകൃതാഹാരത്തിലൂടെയും പേശികൾ നഷ്ടപ്പെടുത്താതെയും കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ഞങ്ങൾക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഈ സമയത്ത് നിരവധി പരിക്കുകളോട് അവർ പൊരുതി, പക്ഷേ ഒരിക്കലും തളർന്നില്ല. അവരുടെ സമർപ്പണത്തെ ശരിക്കും അഭിനന്ദിക്കുന്നു, അവരുടെ വരാനിരിക്കുന്ന സിനിമകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു," ഫിറ്റ്നസ്സ് ട്രെയിനറായ അലി ഷിഫാസ് കുറിച്ചു.

Advertisment

ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാനപുരസ്കാരം കരസ്ഥമാക്കിയ രജിഷ  തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ശരത് മന്ദവന സംവിധാനം ചെയ്യുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷയുടെ തെലുങ്ക് അരങ്ങേറ്റം.

Read More:

Rajisha Vijayan Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: