/indian-express-malayalam/media/media_files/2024/10/17/t8uqThDhIzkxgduXCsu7.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ആരാധകരെ അമ്പരപ്പിച്ച് രാധിക ആപ്തെ. 'സിസ്റ്റർ മിഡ്നൈറ്റ്' എന്ന ചിത്രത്തിൻ്റെ യുകെ പ്രീമിയറിൽ താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി രാധിക. നിറവയറുമായി റെഡ് കാർപെറ്റിൽ എത്തിയ രാധികയുടെ ചിത്രങ്ങളാണ് ആരാധകരെ ഏറെ സന്തോഷത്തിലാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് സംഗീത സംവിധായകൻ ബെനഡിക്റ്റ് ടെയ്‌ലറാണ് താരത്തിൻ്റെ പങ്കാളി. ബിഎഫ്ഐ ഫിലിം ഫെസ്റ്റിവൽ 2024ൽ പങ്കെടുക്കുവാൻ റെഡ് കാർപറ്റിലെത്തിയതായിരുന്നു രാധിക.
/indian-express-malayalam/media/media_files/2024/10/17/5okecJCJfnid8n8rZTVf.jpg)
തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ രാധിക റെഡ് കാർപെറ്റ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നു. കറുപ്പ് നിറത്തിലുള്ള ബോഡി ഫിറ്റ് ഓഫ് ഷോൾഡൻ ഔട്ട്ഫിറ്റാണ് രാധിക ധരിച്ചിരിക്കുന്നത്. വിജയ് വർമ്മ, പ്രിയങ്ക ബോസ്, മൃണാൽ ഠാക്കൂർ, സാമന്ത എന്നിങ്ങനെ താരങ്ങളും മറ്റ് സഹപ്രവർത്തകരും അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് കമൻ്റ് ചെയ്തിട്ടുണ്ട്.
2011 ൽ നൃത്ത പഠനത്തിനായി യുകെയിൽ എത്തിയ ആപ്തെ ബെനഡിക്ടുമായി പ്രണയത്തിലാവുകയായിരുന്നു. 2012 ൽ വിവാഹിതയായ നടി തൻ്റെ പ്രണയവും വിവാഹവും തികച്ചും സ്വകാര്യമാക്കി വച്ചിരുന്നു. മൂന്ന് വർഷത്തിനു ശേഷം വരുൺ ധവാനൊപ്പം 'ബദ്‌ലാപൂരിൽ' അഭിനയിച്ചു. രാധികയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ സിനിമ. 'പാർച്ഡ്', 'പാഡ് മാൻ', 'ലസ്റ്റ് സ്റ്റോറീസ്', 'അന്ധാധുൻ' തുടങ്ങിയ സിനിമകളിൽ അഭിനന്ദനാർഹമായ പ്രകടനമാണ് രാധിക കാഴ്ച വച്ചത്.
വാസൻ ബാലയുടെ 'മോണിക്ക', 'ഓ മൈ ഡാർലിംഗ്', സീ ഫൈവിൻ്റെ 'മിസിസ് അണ്ടർ കവർ' എന്നിവ റിലീസിനൊരുങ്ങുന്ന രാധികയുടെ പ്രോജക്ടുകളാണ്. ഹൃത്വിക് റോഷൻ നായകനായ വിക്രം വേദയാണ് അവസാനമായി സ്ക്രീനിൽ എത്തിയ രാധികയുടെ ചിത്രം.
Read More
- Bullet Diaries OTT: ധ്യാന് ശ്രീനിവാസനൊപ്പം പ്രയാഗാ മാര്ട്ടിൻ; ബുള്ളറ്റ് ഡയറീസ് ഇനി ഒടിടിയിൽ
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഒടിടിയിൽ
- അവന്റെ ഡാൻസ് കണ്ട് എനിക്കിടയ്ക്ക് പെരുന്തച്ചൻ കോംപ്ലക്സ് അടിച്ചിരുന്നു: ഇസഹാഖിനെ കുറിച്ച് ചാക്കോച്ചൻ
- കുറച്ച് കൂടെ സ്പീഡിൽ പടങ്ങൾ ചെയ്യ്, ബോംബെയിൽ വലിയ വീടൊക്കെ വാങ്ങിയതല്ലേ?: പൃഥ്വിയോട് ലിസ്റ്റിൻ
- ഇളയ്ക്കൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി അമലാ പോൾ
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us