/indian-express-malayalam/media/media_files/2024/12/07/ZczxDJ9VxSz0uT5swGLz.jpg)
Pushpa 2 Box Office Collection
Pushpa 2 box office collection day 3 early report: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2. വ്യാഴാഴ്ച തിയേറ്റുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനോടെ വിജയക്കുതിപ്പ് തുടരുകയാണ്.
ആദ്യ ദിനം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി ഏകദേശം 282.91 കോടി രൂപയോളം വാരിക്കൂട്ടിയ ചിത്രം, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഓപ്പണറായി മാറിയിരുന്നു. ചിത്രം ഇന്ത്യയിൽ നിന്നു മാത്രം 175.1 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.
റിലീസ് ചെയ്ത് മൂന്നാം ദിവസം വൈകുന്നേരം വരെ, പുഷ്പ 2 ഇന്ത്യയിൽ നിന്ന് മാത്രം 58.16 കോടി രൂപ നേടിയിട്ടുണ്ടെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. വാരാന്ത്യത്തിൽ കളക്ഷനിൽ കാര്യമായ വർധവന് ഉണ്ടാകുമെന്നാണ് ട്രേഡ് വിദഗ്ധരുടെ പ്രതീക്ഷ. അതേസമയം, ശനിയാഴ്ചത്തെ കളക്ഷനോടെ ചിത്രം 600 കോടി കടക്കുമെന്നാണ് സൂചന.
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിത്രത്തിന് ഹൗസ് ഷോകൾ ലഭിക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം, ബുക്ക്‌മൈഷോയിൽ തുടർച്ചയായി മൂന്നു ദിവസം 100,000 ടിക്കറ്റുകൾ വിറ്റഴിച്ചെന്ന റെക്കോർഡും പുഷ്പ 2 നേടിയിട്ടുണ്ട്.
പുഷ്പ 2ൻ്റെ 175 കോടി രൂപയുടെ ആദ്യ ദിന കളക്ഷൻ, ഇന്ത്യയിലെ എക്കാലത്തെയും വലിയ ഓപ്പണറായി ചിത്രത്തെ മാറ്റിയിരുന്നു. ഇതിനു മുമ്പ്, ആദ്യ ദിവസം തന്നെ 133 കോടി രൂപ നേടിയ, രാജമൗലിയുടെ ആർആർആർ ആയിരുന്നു ഒന്നാം സ്ഥാനത്ത്. ബാഹുബലി 2 ( 121 കോടി ), KGF 2 (116 കോടി) , കൽക്കി (114 കോടി) എന്നിവയാണ് തൊട്ടു പിന്നിലുള്ള ചിത്രങ്ങൾ. ചിത്രം 1000 കടക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Read More
- ഹൃദയം തകരുന്ന വേദന; വിങ്ങിപ്പൊട്ടി അല്ലു അർജുൻ
- സത്യത്തിൽ ഇങ്ങേർ ആരാ...? ജാനകിയോ? കമലോ?
- ടെലിവിഷൻ പരമ്പരകൾക്ക് സെൻസർഷിപ്പ്; പ്രേംകുമാറിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി
- തലയിൽ 50ൽ അധികം സ്റ്റിച്ചുകൾ; ബ്രെയിൻ ട്യൂമറിനെ അതിജീവിച്ച ആൻസൻ പോൾ
- ആരാധകർ കാത്തിരുന്ന ആ കല്യാണ വീഡിയോ എത്തി
- അല്ലു അർജുൻ 'മല്ലു അർജുൻ' ആയതല്ല, ആക്കിയതാണ്!
- മോഹൻലാലിന്റെ കരിയറിലെ ഒരു അസാധാരണ വർഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.