scorecardresearch

ഹൃദയം തകരുന്ന വേദന; വിങ്ങിപ്പൊട്ടി അല്ലു അർജുൻ

മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

author-image
Entertainment Desk
New Update
Allu Arjun arrested in Sandhya theatre stampede case

ചിത്രം: എക്സ്

'പുഷ്പ 2' പ്രീമിയർ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. രാത്രി 11 മണിക്കായിരുന്നു പ്രീമിയർ ഷോ ഒരുക്കിയിരുന്നത്. 

Advertisment

തിയേറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്കു മുമ്പ് തന്നെ നൂറു കണക്കിന് ആരാധകര്‍ തമ്പടിച്ചിരുന്നു. അതിനിടെ, അല്ലു അര്‍ജുന്‍ കുടുംബ സമേതം സിനിമ കാണാന്‍ എത്തി. താരത്തെ കണ്ടതോടെ ആരാധകര്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശി. ഈ തിരക്കിനിടയില്‍ പെട്ടാണ് ഹൈദരാബാദ് സ്വദേശി രേവതി കുഴഞ്ഞു വീഴുന്നത്. ആളുകള്‍ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേര്‍ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇപ്പോഴിതാ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അല്ലു അർജുൻ. 

Advertisment

''ഹൃദയം തകരുന്നതാണ് സന്ധ്യ തിയേറ്ററിൽ നടന്ന ദാരുണമായ സംഭവം. ഈ വേദന നിറഞ്ഞ സമയത്ത് കുടുംബത്തിന് എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും അവർക്കൊപ്പം ഞാൻ ഉണ്ടാകുമെന്നും ഉറപ്പു നൽകുന്നു...''  അല്ലു എക്സിൽ കുറിച്ചു.

വൈകാതെ കുടുംബാംഗങ്ങളെ നേരിട്ട് കാണുമെന്നും നടൻ അറിയിച്ചു. മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇന്ത്യയിലെ എക്കാലത്തെയും വലിയ ഓപ്പണറായി മാറിയിരിക്കുകയാണ് പുഷ്പ 2. തിയേറ്ററുകളിൽ നിന്നും ആദ്യ ദിനം 165 കോടി രൂപയാണ് പുഷ്പ 2 നേടിയത്. ബുധനാഴ്ച പ്രിവ്യൂവിൽ തെലുങ്കിൽ നിന്നുമാത്രം ചിത്രം 10.1 കോടി നേടി. ഇതോടെ മൊത്തം ഓപ്പണിംഗ് 175.1 കോടി രൂപയായി ഉയർന്നിരിക്കുകയാണ്. ചിത്രം 1000 കോടിയിലെത്തുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Read More

Box Office pushpa New Release Film Allu Arjun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: