/indian-express-malayalam/media/media_files/dnCb4VuBEnlFCU1YNimD.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ പ്രിയങ്ക ചോപ്ര
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇപ്പോൾ ഹോളിവുഡിലും സജീവമാകുകയാണ്. ഇന്ത്യൻ സിനിമയുടെ ഉന്നതിയിൽ എത്തിനിൽക്കുമ്പോൾ, തന്റെ ആദ്യകാല സിനിമ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. പല നിർമ്മാതാക്കളം അവർക്ക് താല്പര്യമുള്ള ആളുകൾക്ക് വേണ്ടി തന്റെ അവസരങ്ങൾ നിഷേധിച്ചിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.
അവഗണന കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന്, റീഡ് ദി റൂം എന്ന പോഡ്‌കാസ്റ്റിലാണ് പ്രിയങ്ക തുറന്നു പറഞ്ഞത്. "അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് മറ്റുള്ളവർ നിങ്ങളെ വിലയിരുത്തുന്ന ഒരു മോഖലയിൽ ജോലിചെയ്യുമ്പോൾ. നിങ്ങളുടെ സിനിമ എത്രപേർ കാണും, നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് സംവിധായകൻ എന്താണ് ചിന്തിക്കുന്നത് അല്ലെങ്കിൽ കാസ്റ്റിംഗ് ഏജൻ്റ് എന്താണ് ചിന്തിക്കുന്നത്. അതെല്ലാം ആത്മനിഷ്ഠമാണ്.
പല കാരണം കൊണ്ടും സിനിമ വ്യവസായത്തിൽ അവഗണിക്കപ്പെടും. അത്തരം നിരവധി സംഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ ആ വേഷത്തിന് നമ്മൾ അനുയോജ്യരായിരിക്കില്ല, ചിലപ്പോൾ പക്ഷപാതമായിരിക്കാം, ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റുചെയ്യാനായിരിക്കാം. സിനിമയിൽ റിജക്ടു ചെയ്യാൻ അങ്ങനെ പല കാരണങ്ങളുണ്ട്. എനിക്ക് അതിൽ നിന്നെല്ലാം ഒരുപാട് കാലം മുൻപേ സമാധാനം കിട്ടി. പക്ഷെ അതൊരു യാഥാത്ഥ്യമാണ്" പ്രിയങ്ക പറഞ്ഞു.
മുൻമ്പ് സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിൽ, ബോളിവുഡിൽ ആരും തനിക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രിയങ്ക പങ്കുവെച്ചിരുന്നു. 18 വയസ്സ് മുതൽ ഏകദേശം ഒന്നര വർഷത്തോളം പൂർണ്ണമായ അവഗണനയുടെ ഒരു ഘട്ടത്തിലായിരുന്നെന്നും താരം തുറന്നു പറഞ്ഞിരുന്നു.
Read More Entertainment Stories Here
- സൗബിൻ ഷാഹിർ: അപ്പന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകിയ മകൻ
- ആ വേഷം ചെയ്യില്ലെന്ന് പറഞ്ഞ ജ്യോതികയെ നിർബന്ധിച്ചത് സൂര്യ
- ഷാരൂഖിനും അജയ് ദേവ്ഗണിനും ഒപ്പം വിമൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ടൈഗർ ഷ്റോഫ്
- തിരഞ്ഞെടുപ്പു ചൂടിലും നിസ്കാരം മുടക്കാതെ മമ്മൂക്ക
- ലാലേട്ടനെ ചുംബിച്ചപ്പോൾ മമ്മൂട്ടി ധരിച്ച വാച്ചിന്റെ വില അറിയാമോ
- ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ്, കാസർഗോഡൻ തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ; വീഡിയോ
- ബേബി ശാലിനിയുടെ ഷൂട്ടിങ് കണ്ടിട്ടുണ്ട്, ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അജിത്
- സൂപ്പർസ്റ്റാറിന്റെ പ്രതിഫലം 100 കോടി, ബഡ്ജറ്റ് 600 കോടി; തിയേറ്ററിൽ കൂപ്പുകുത്തി ബോളിവുഡ് ചിത്രങ്ങൾ
- 63-ാം വയസ്സിലും എന്തൊരു എനർജി; ലാലേട്ടൻ സൂപ്പറാ, കയ്യടിച്ച് സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.