scorecardresearch

ഷാരൂഖിനും അജയ് ദേവ്ഗണിനും ഒപ്പം വിമൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ടൈഗർ ഷ്‌റോഫ്

'ബഡേ മിയാൻ പോയപ്പോൾ ഛോട്ടേ മിയാൻ വന്നു' എന്നാണ് ടൈഗറിന്റെ വരവിനെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്

'ബഡേ മിയാൻ പോയപ്പോൾ ഛോട്ടേ മിയാൻ വന്നു' എന്നാണ് ടൈഗറിന്റെ വരവിനെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്

author-image
Entertainment Desk
New Update
Tiger Shroff, Shah Rukh Khan, Ajay Devgn

ചിത്രം: യൂട്യൂബ്/ സ്ക്രീൻഗ്രാബ്

വിമൽ എലൈച്ചിയുടെ പുതിയ പരസ്യവുമായി തിരിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാനും അജയ് ദേവ്‌ഗണും. എന്നാൽ ഇത്തവണ അക്ഷയ് കുമാറിന് പകരം പരസ്യത്തിൽ അണിനിരക്കുന്നത് ടൈഗർ ഷ്‌റോഫാണ്. വിമൽ പാൻ മസാലയുടെ ആദ്യത്തെ ബ്രാൻഡ് അമ്പാസിഡയമാരിൽ ഒരാളായിരുന്നു അക്ഷയ് കുമാർ. എന്നാൽ ആരാധരുടെ വിമർശനത്തെ തുടർന്ന് കരാർ അവസാനിപ്പിക്കുകയായിരുന്നു. പാൻ മസാല ബ്രാൻഡുമായ സഹകരിച്ചതിൽ അക്ഷയ് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Advertisment

മറ്റു ഉൽപ്പന്നങ്ങളുടെ മറവിൽ സിഗരറ്റ്, പുകയില തുടങ്ങിയ നിരോധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് വിമൽ സ്വീകരിക്കുന്നത്. ഇതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. എന്നാൽ പരസ്യത്തിൽ നിന്നു പിന്മാറാൻ ഷാരൂഖ് ഖാനും അജയ് ദേവ്ഗണും തയ്യാറായിട്ടില്ല. പുതിയ പരസ്യത്തിലൂടെ ടൈഗർ ഷ്റോഫിനെ കൂടി രംഗത്തിറക്കി കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കമ്പനി.

പരസ്യത്തെ 'വിമൽ സിനിമാറ്റിക് യൂണിവേഴ്സ്' എന്നാണ് ആരാധകർ പരിഹാസത്തോടെ വിശേഷിപ്പിക്കുന്നത്. ടൈഗർ ഷ്റോഫിന്റെ വരവോടെ, "ബഡേ മിയാൻ പോയപ്പോൾ, ഛോട്ടെ മിയാൻ വന്നു," എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും ഒന്നിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ.'

Advertisment

2022ൽ ആയിരുന്നു അക്ഷയ് കുമാർ വിമലിന്റെ പരസ്യത്തിൽ പൃത്യക്ഷപ്പെട്ടത്. വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ താൻ പുകയിലയെ പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി താരം പരസ്യത്തിൽ നിന്നു പിന്മാറുകയായിരുന്നു. എന്നാൽ വീണ്ടും 2023ൽ അക്ഷയ് അഭിനയിച്ച മറ്റൊരു പരസ്യവും വിമൽ പുറത്തിറക്കി. 2021 കമ്പനിയുമായി കാരാറിലുണ്ടായിരുന്ന സമയത്താണ് ഈ പരസ്യം ചിത്രീകരിച്ചതെന്ന് വിശദീകരിച്ച് അക്ഷയ് വിവാധത്തിൽ നിന്ന് രക്ഷപെടുകയായിരുന്നു. 

Read More Entertainment Stories Here

Akshay Kumar Tiger Shroff Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: