scorecardresearch

തിരഞ്ഞെടുപ്പു ചൂടിലും നിസ്കാരം മുടക്കാതെ മമ്മൂക്ക

കൊച്ചിയിൽ വോട്ടുചെയ്യാൻ എത്തിയ മമ്മൂട്ടിയുടെ വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

കൊച്ചിയിൽ വോട്ടുചെയ്യാൻ എത്തിയ മമ്മൂട്ടിയുടെ വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

author-image
Entertainment Desk
New Update
Mammootty, Latest Photo

ഇലക്ഷൻ തിരക്കിനിടയിലും ജുമാ നമസ്കാരം മുടക്കാതെ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. എറണാകുളത്ത് പള്ളിയിൽ നിസ്കരിച്ച ശേഷം മടങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മുണ്ടും ഷർട്ടും ധരിച്ചാണ് മമ്മൂക്ക പള്ളിയിലെത്തിയത്. നിസ്കാരം കഴിഞ്ഞ് തന്റെ ബെൻസ് എഎംജി കാറിലാണ് താരം മടങ്ങിയത്.

Advertisment

ഇതിനു ശേഷം കൊച്ചിയിലെ പൊ​ന്നു​രു​ന്നി സി.​കെ.​പി എ​ൽ.​പി സ്കൂ​ളി​ലെത്തി മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. മൂന്ന് മണിയോടെ ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ടുചെയ്യാനെത്തിയത്. നേരത്തെ നിശ്ചയിച്ച പ്രകാരം കൃത്യം 3 മണിക്ക് തന്നെ ബൂത്തിലെത്തി ഇരുവരും വോട്ട് ചെയ്തുമടങ്ങി.

വിശാഖിന്റെ ഏറ്റവും പുതിയ ചിത്രമായ ടർബോയിലെ ലുക്കിലാണ് മെഗസ്റ്റാർ വോട്ടുചെയ്യാൻ എത്തിയത്. ഗ്രേ കളർ ഡിഫൻഡർ കാറിലാണ് മമ്മൂട്ടി പോളിങ് ബൂത്തിലേക്ക് വന്നത്. വെള്ളയിൽ ഡിസൈനുകളുള്ള സാരിയാണ് സുൽഫത്ത് ധരിച്ചിരുന്നത്. ബൂത്തിലേക്ക് വന്നിറങ്ങിയ ഉടനെ ഇരുവരേയും ക്യാമറക്കണ്ണുകൾ പൊതിഞ്ഞു.

Advertisment

അടുത്തിടെ ദുബൈയിൽ ഇദ് നമസ്കാരം ചെയ്യാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. മധുരരാജയ്ക്ക് ശേഷം വൈശാഖിനൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. നിരവധി ഹിറ്റുകൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.

Read More Entertainment Stories Here

Lok Sabha Election 2024 Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: