/indian-express-malayalam/media/media_files/w3zScZqHO8vEqzxADJbu.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
തെന്നിന്ത്യയുടെ ഇഷ്ടനായികയാണ് ജ്യോതിക. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ താരം വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. 1998-ൽ 'ഡോളി സാജാ കെ രഖ്‌ന' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജ്യോതിക, പിന്നീട് ഹിന്ദി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷം 'ഷെയ്ത്താൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് 'റി എൻട്രി' നടത്തിയ താരം, അടുത്തമാസം റിലീസാകുന്ന 'ശ്രീകാന്ത്' എന്ന ചിത്രത്തിലും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ അഭിനയിക്കാൻ ജ്യോതിക ആദ്യം തയ്യാറായിരുന്നില്ലെന്ന് സംവിധായകൻ തുഷാർ ഹിരാനന്ദാനി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. 'ജ്യോതികയുടെ തമിഴ് സിനിമകൾ കണ്ടാണ് ചിത്രത്തിലേക്ക് താരത്തെ വിളിക്കുന്നത്. എന്നാൽ ആ വേഷം ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നാണ് ജ്യോതിക ആദ്യം പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായി അടുത്ത ദിവസം ജ്യോതിക തിരിച്ചു വിളിക്കുകയും, അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു.
സൂര്യയാണ് ജ്യോതികയോട് ആ വേഷം ചെയ്യാൻ പറഞ്ഞത്. സ്ക്രിപ്റ്റ് വായിച്ച ശേഷം സൂര്യക്ക് കഥ വളരെ ഇഷ്ടമായെന്നും, ആ ക്യാരക്ടർ വിട്ടുകളയേണ്ടന്ന് സൂര്യ പറയുകയായിരുന്നു,' ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ തുഷാർ പറഞ്ഞു. ചർച്ചകൾക്ക് ശേഷം സൂര്യയും ജ്യോതികയും തന്നെ വീട്ടിലേക്ക് ക്ഷണിച്ചെന്നും, ഇതിനു ശേഷമാണ് ഔദ്യോഗികമായി ആ വേഷം സ്ഥിരീകരിക്കുന്നതെന്നും തുഷാർ കൂട്ടിച്ചേർത്തു.
ഏറെക്കാലമായി ഹിന്ദി സിനിമകളിൽ നിന്നു വിട്ടുനിന്ന ജ്യോതിക ആദ്യം അഭിനയിച്ച ബോളിവുഡ് ചിത്രം ശ്രീകാന്ത് ആയിരുന്നെന്നും, പിന്നീടാണ് താരം ഷെയ്ത്താനിൽ അഭിനയിക്കുന്നതെന്നും തുഷാർ പറഞ്ഞു. ജ്യോതിക, രാജ്കുമാർ റാവു, ആലയ എഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂഷൺ കുമാറാണ് ചിത്രത്തിന്റെ നിർമ്മാണം. മെയ് 10ന് ചിത്രം തിയേറ്ററുകളിലെത്തും.
Read More Entertainment Stories Here
- ഷാരൂഖിനും അജയ് ദേവ്ഗണിനും ഒപ്പം വിമൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ടൈഗർ ഷ്റോഫ്
- തിരഞ്ഞെടുപ്പു ചൂടിലും നിസ്കാരം മുടക്കാതെ മമ്മൂക്ക
- ലാലേട്ടനെ ചുംബിച്ചപ്പോൾ മമ്മൂട്ടി ധരിച്ച വാച്ചിന്റെ വില അറിയാമോ
- ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ്, കാസർഗോഡൻ തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ; വീഡിയോ
- ബേബി ശാലിനിയുടെ ഷൂട്ടിങ് കണ്ടിട്ടുണ്ട്, ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അജിത്
- സൂപ്പർസ്റ്റാറിന്റെ പ്രതിഫലം 100 കോടി, ബഡ്ജറ്റ് 600 കോടി; തിയേറ്ററിൽ കൂപ്പുകുത്തി ബോളിവുഡ് ചിത്രങ്ങൾ
- 63-ാം വയസ്സിലും എന്തൊരു എനർജി; ലാലേട്ടൻ സൂപ്പറാ, കയ്യടിച്ച് സോഷ്യൽ മീഡിയ
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
- ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.