/indian-express-malayalam/media/media_files/VkSFq63fItxqlGEIJ8JB.jpg)
ഷാരൂഖ് ഖാനൊപ്പം പ്രിയാമണി അഭിനയിച്ച ജവാൻ 2023ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു
മലയാളുടെ ഇഷ്ടതാരമാണ് നടി പ്രിയാമണി. ഷാരൂഖ് ഖാൻ നായകനായ ജവാനിൽ അഭിനയിച്ച പ്രിയാമണി ബോളിവുഡിലും ശ്രദ്ധനേടിയിരുന്നു. ഷാരൂഖിനൊപ്പം രണ്ടുതവണ പ്രവർത്തിച്ചിട്ടുള്ള പ്രിയാമണി കിങ് ഖാനുമായുള്ള അനുഭവങ്ങൾ അടുത്തിടെ ആരാധകരുമായി പങ്കുവച്ചു. ചെന്നൈ എക്സ്പ്രസിലാണ് ആദ്യമായി പ്രിയാമണി ഷാരൂഖിനൊപ്പം ഒരുമിച്ച് അഭിനയിക്കുന്നത്. ഷാരൂഖ് എപ്പോഴും എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് പെരുമാറുന്നതെന്ന് പ്രിയാമണി പറഞ്ഞു.
ജവാന്റെ സെറ്റിലാണ് വർഷങ്ങൾക്ക് ശേഷം ഷാരൂഖ് ഖാനെ കാണുന്നതെന്ന് പ്രിയാമണി പറഞ്ഞു. ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
"ജവാനിലെ ട്രൈയിൻ സീക്വൻസ് ഷൂട്ട് ചെയ്യുമ്പോഴായിരുന്നു ഷാരൂഖിനെ കാണുന്നത്. ഒരാൾ 'സാറിന്' നിങ്ങളെ കാണണമെന്ന് ഞങ്ങളോട് വന്നു പറഞ്ഞു. ആറ്റ്ലി സാർ ആയിരിക്കുമെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. എന്നാൽ അവിടെ എത്തിയപ്പോഴാണ് ഷാരൂഖ് ഖാനെ കാണുന്നത്. ഷാരൂഖിനെ പെട്ടന്ന് കണ്ടപ്പോൾ​ എല്ലാവരും അത്ഭുതപ്പെട്ടു.
ഈ സിനിമ ചെയ്യാൻ തയ്യാറായതിന് എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ഷാരൂഖിനെ പോലെ ഒരാൾ നന്ദിയൊക്കെ പറയുമ്പോൾ നിമുക്ക് വേറെന്ത് വേണം. നിങ്ങൾ ഈ സിനിമയുടെ ഭാഗമായതിൽ എനിക്ക് വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, 'സർ, നിങ്ങൾക്കായി എന്തും ചെയ്യും' എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.
സെറ്റിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരേപോലെയാണ് അദ്ദേഹം പെരുമാറുന്നത്. ഷൂട്ടിങ് കഴിഞ്ഞാൽ എല്ലാവരോടും 'ഗുഡ് ബൈ' പറഞ്ഞാണ് അദ്ദേഹം മാടങ്ങാറ്," പ്രിയാമണി പറഞ്ഞു.
ഒരിക്കൽ ആറ്റ്ലിയുടെ ജന്മദിനാഘോഷം നടത്തിയപ്പോൾ പുലർച്ചെ 3-4 മണിയായപ്പോഴാണ് എല്ലാവരും മടങ്ങിയത്. ഹോട്ടലിലേക്ക് പുറപ്പെടാനിറങ്ങിയ ഞങ്ങൾ പെൺകുട്ടികളെ അദ്ദേഹം നേരിട്ടുവന്ന് കാണുകയും, ഞങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ ഒരു വണ്ടി ബോഡിഗാർഡിനെ അയക്കുകയും ചെയ്തു. കാരണം ഹോട്ടലിലേക്ക് ഒരുമണിക്കൂറിനടുത്ത് യാത്രയുണ്ടായിരുന്നു.
ബോഡിഗാർഡ്സിനോട് പൊയ്ക്കോളാൻ ഞങ്ങൾ പറഞ്ഞെങ്കിലും 'സാർ സ്പെഷ്യൽ ഇൻസ്ട്രക്ഷൻ തന്നിട്ടുണ്ട്' എന്നാണ് അവർ പറഞ്ഞത്, പ്രിയാമണി കൂട്ടിച്ചേർത്തു. യാമി ഗൗതം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച, ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലാണ് പ്രിയാമണി അവസാനമായി അഭിനയിച്ചത്.
Read More Entertainment Stories Here
- ശങ്കറിന്റെ മകൾ വിവാഹിതയായി; ആഘോഷമാക്കി തമിഴ് ചലച്ചിത്രലോകം
- കുതിച്ച് ആവേശം, വർഷങ്ങൾക്കു ശേഷം; കിതച്ച് ജയ് ഗണേഷ്
- വിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച് നയൻതാര
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
- വിഷു ആശംസകളുമായി പ്രിയതാരങ്ങൾ
- ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് കോടതി
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.