scorecardresearch

ഞങ്ങളുടെ പുതിയ സിമ്രാനാ; പ്രിയ വാര്യരെ വാഴ്ത്തി തമിഴ് പ്രേക്ഷകർ

Priya Prakash Varrier: 'ഗുഡ് ബാഡ് അഗ്ലി'യിലെ 'തൊട്ടു തൊട്ടുപേശും സുൽത്താന' എന്ന ഗാനരംഗത്തിനൊപ്പം തമിഴ് പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് പ്രിയ വാര്യരും

Priya Prakash Varrier: 'ഗുഡ് ബാഡ് അഗ്ലി'യിലെ 'തൊട്ടു തൊട്ടുപേശും സുൽത്താന' എന്ന ഗാനരംഗത്തിനൊപ്പം തമിഴ് പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് പ്രിയ വാര്യരും

author-image
Entertainment Desk
New Update
Priya Warrier

പ്രിയ വാര്യർ 'ഗുഡ് ബാഡ് അഗ്ലി'യിൽ

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ വൈറലായ നടിയാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലൗവ്' സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും പ്രിയ വാരിയരെ ഒറ്റ രാത്രി കൊണ്ട് ഗ്ലോബൽ താരമാക്കി മാറ്റുകയായിരുന്നു. ഇപ്പോഴിതാ, വീണ്ടും തരംഗമായി മാറുകയാണ് പ്രിയ വാര്യർ.  ഇത്തവണ, തമിഴ് സിനിമാപ്രേമികളാണ് പ്രിയയെ ആഘോഷമായി ഏറ്റെടുത്തിരിക്കുന്നത്.

Advertisment

അജിത്തിനെ നായകനാക്കി അധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി'യിലെ ഗാനരംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ചിത്രത്തിലെ 'തൊട്ടു തൊട്ടുപേശും സുൽത്താന' എന്ന ഗാനരംഗത്തിലാണ് പ്രിയ വാര്യർ പ്രത്യക്ഷപ്പെടുന്നത്, ഒപ്പം അർജുൻ ദാസുമുണ്ട്. 

1999ൽ റിലീസിനെത്തിയ എതിരും പുതിരും എന്ന ചിത്രത്തിലെ 'തൊട്ടു തൊട്ടുപേശും സുൽത്താന' എന്ന ഗാനരംഗത്തിന്റെ പുനരാവിഷ്കാരമാണ്  ഇത്. ഒർജിനൽ ഗാനരംഗത്തിൽ സിമ്രാനും രാജു  സുന്ദരവുമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ 'ഗുഡ് ബാഡ് അഗ്ലി'യിൽ  അർജുനും പ്രിയയുമാണെന്നു മാത്രം. 

എന്തായാലും, പാട്ടുസീനിലെ പ്രിയയുടെ ഡാൻസും ലുക്കുമെല്ലാം തമിഴ് പ്രേക്ഷകർ ആഘോഷമാക്കുകയാണ്. സിമ്രാനോടാണ് പലരും പ്രിയയെ ഉപമിക്കുന്നത്. ഞങ്ങടെ പുതിയ സിമ്രാൻ എന്നാണ് പ്രേക്ഷകർ പ്രിയയെ വാഴ്ത്തുന്നത്. 

Advertisment

കഴിഞ്ഞ ദിവസം, 'ഗുഡ് ബാഡ് അഗ്ലി'യിൽ അജിത്തിനൊപ്പം പ്രവർത്തിച്ചതിലുള്ള സന്തോഷം പങ്കിട്ട് സുദീർഘമായൊരു കുറിപ്പും പ്രിയ പങ്കുവച്ചിരുന്നു.

"എവിടെയാണ് ഞാൻ തുടങ്ങേണ്ടത്?
കുറേക്കാലമായി ഞാനിതിനായി കാത്തിരിക്കുകയായിരുന്നു. ഞാനെന്തെഴുതിയാലും അതൊന്നും എനിക്കു താങ്കളോടുള്ള ആരാധന പ്രകടിപ്പിക്കാൻ പര്യാപ്തമല്ല സർ.  
ആദ്യ സംഭാഷണം മുതൽ ഷൂട്ടിന്റെ അവസാന ദിവസം വരെ, ഞാനും നിങ്ങളിലൊരാളാണെന്ന് നിങ്ങൾ എന്നെ തോന്നിപ്പിച്ചു. ആരും അവഗണിക്കപ്പെടുന്നില്ലെന്ന് നിങ്ങൾ ഉറപ്പാക്കി. നിങ്ങൾ സെറ്റിൽ ഉള്ളപ്പോഴെല്ലാം ഞങ്ങൾ ഓക്കെയല്ലെന്ന് പരിശോധിച്ചുകൊണ്ടിരുന്നു.
ടീമിനൊപ്പം ക്രൂയിസിൽ ഒരുമിച്ച് ഭക്ഷണം കഴിച്ചതും, തമാശകൾ പറഞ്ഞുമായ ആ സന്തോഷനിമിഷങ്ങൾ  എനിക്ക് പരാമർശിക്കാതിരിക്കാൻ കഴിയില്ല. ഇത്രയും ജിജ്ഞാസയും കാര്യങ്ങളോട് അഭിനിവേശവുമുള്ള ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളിലുള്ള ചെറിയ "പിനോച്ചിയോ"യോട് എനിക്ക് അങ്ങേയറ്റം ബഹുമാനവും സ്നേഹവും ഉണ്ട്. കുടുംബം, കാറുകൾ, യാത്ര, റേസിംഗ് എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ തിളങ്ങുന്നു. 
നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരെയും നിങ്ങൾ നിരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
സെറ്റിൽ നിങ്ങളുടെ ക്ഷമയും സമർപ്പണവും എന്നെപ്പോലുള്ള നടീനടന്മാർക്ക് പ്രചോദനം നൽകുന്ന ഒന്നാണ്. 
നിങ്ങളുടെ സൗമ്യതയും ഊഷ്മളതയും എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു, അതുകൊണ്ടാണ് ഞാൻ ഇത്രയധികം എഴുതിയത്. നിങ്ങൾ ഒരു യഥാർത്ഥ രത്നമാണ്.
ജീവിതം എനിക്ക് എത്ര ഉയരങ്ങൾ കാണിച്ചാലും, ഉറച്ചുനിൽക്കുക എന്നതാണ് നിങ്ങളിൽ നിന്നും ഞാൻ എടുക്കുന്ന പാഠം.
കൂടാതെ, എന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷം ആ കഥാപാത്രത്തെ ആസ്വദിക്കാൻ കഴിഞ്ഞതാണ് എന്ന് എനിക്ക് പറയാൻ കഴിയും!!!
അതുകൊണ്ട് തന്നെ "തൊട്ടുതൊട്ടു" എന്നെ സംബന്ധിച്ച് പ്രത്യേകതകൾ നിറഞ്ഞതാണ്. 
അജിത് സർ, ജിബിയുവിൽ നിങ്ങളോടൊപ്പമുള്ള എന്റെ അനുഭവം ഞാൻ എന്നും വിലമതിക്കും.
ഒരു വ്യക്തിയായി നിങ്ങളെ അറിയാനും, നിങ്ങളോടൊപ്പം പ്രവർത്തിക്കാനും അവസരം ലഭിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.
ഞങ്ങളെയെല്ലാം രസിപ്പിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യുക.
സ്വാർത്ഥമായി തോന്നിയാലും, നിങ്ങളോടൊപ്പം വീണ്ടും വീണ്ടും പ്രവർത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് സ്നേഹത്തോടും ബഹുമാനത്തോടും കൂടി, നിങ്ങളുടെ കടുത്ത ആരാധിക," പ്രിയ കുറിച്ചതിങ്ങനെ.

Read More

Priya Prakash Varrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: