/indian-express-malayalam/media/media_files/2025/02/22/6JwtUDMLS124RBriv10K.jpg)
Pravinkoodu Shappu Ott Release Date & Platform
Soubin Shahir and Basil Joseph starrer Pravinkoodu Shappu Ott Release Date & Platform: സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത 'പ്രാവിന്കൂട് ഷാപ്പ്' ഒടിടിയിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.
ഡാർക്ക് ഹ്യൂമർ ജോണറിലുള്ള ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഒരു ഷാപ്പില് നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസ് അന്വേഷണവും പറയുന്ന ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണൻ എന്ന കഥാപാത്രമായി സൗബിനും കണ്ണന്റെ ഭാര്യ മെറിൻഡയായി ചാന്ദ്നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരൻ സുനിലായി ചെമ്പൻ വിനോദ് ജോസുമാണ് വേഷമിട്ടത്.
അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. . 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയാണിത്. വിഷ്ണു വിജയ് ആണ് സംഗീതം.
സോണി ലിവിലൂടെയാണ് പ്രാവിന്കൂട് ഷാപ്പ് ഒടിടിയിലെത്തുന്നത്. എപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More
- എമ്പുരാനായി പ്രാർത്ഥനയോടെ മല്ലിക സുകുമാരൻ ഗൂരുവായൂർ ക്ഷേത്രത്തിൽ
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- മീനാക്ഷിക്ക് 25-ാം ജന്മദിനം, ആശംസകൾ നേർന്ന് കാവ്യ മാധവൻ
- New OTT Release: ഞായറാഴ്ച ഒടിടിയിൽ കളറാക്കാം; പുതിയ റിലീസുകൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.