scorecardresearch

New OTT Release: ഞായറാഴ്ച ഒടിടിയിൽ കളറാക്കാം; പുതിയ റിലീസുകൾ ഇതാ

New Ott Releases to Watch this Weekend: ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ ചിത്രങ്ങൾ ഇതാ

New Ott Releases to Watch this Weekend: ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ ചിത്രങ്ങൾ ഇതാ

author-image
Entertainment Desk
New Update
New Ott Release Malayalam Tamil

New Ott Release Malayalam, Tamil

New OTT releases: മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല ചിത്രങ്ങൾ ഒടിടിയിലെത്തിയ ആഴ്ചയാണിത്. ഒഴിവുദിനം ഒടിടിയിൽ സിനിമ കാണാൻ കാത്തിരിക്കുകയാണ് നിങ്ങൾ എങ്കിൽ ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ ചിത്രങ്ങൾ ഇതാ.

Officer on Duty OTT: ഓഫീസർ ഓൺ ഡ്യൂട്ടി

Advertisment


കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടിയിലെത്തി. കുഞ്ചാക്കോ ബോബൻ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഈ ക്രൈം ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയത് ഷാഹി കബീറാണ്.പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം നെറ്റ്ഫ്ളിക്സിൽ കാണാം.

Ponman OTT: പൊൻമാൻ ഒടിടി


ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവർ പ്രധാന കതാപാത്രങ്ങളെ അവതരിപ്പിച്ച പൊൻമാൻ ഒടിടിയിൽ കാണാം. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ജി. ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.

Dragon OTT: ഡ്രാഗൺ


പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച ചിത്രമാണ് 'ഡ്രാഗൺ'. 'ലവ് ടുഡേ' എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. കയദു ലോഹർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ് രവികുമാർ, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ചിത്രം കാണാം.

Nilavuku En Mel Ennadi Kobam OTT: നിലാവുക്ക് എൻ മേല്‍ എന്നടി കോപം

Advertisment


ധനുഷിന്റെ സംവിധാനത്തിൽ, മലയാളി താരങ്ങളായ അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ് എന്നിവർക്കൊപ്പം പവിഷ്, വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ തമിഴ് ചിത്രം 'നിലാവുക്ക് എൻ മേൽ എന്നടി കോപം' ഒടിടിയിൽ എത്തി. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Orumbettavan OTT: ഒരുമ്പെട്ടവൻ


ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത  'ഒരുമ്പെട്ടവൻ' ഒടിടിയിലെത്തി.ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ. എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ്, വിനോദ് ബോസ്  തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  മനോരമ മാക്സിലാണ് ചിത്രം  സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

Thrayam OTT: ത്രയം ഒടിടി


സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്ത 'ത്രയം' ഒടിടിയിൽ എത്തി. ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂപ്, ഡയാന ഹമീദ്, സരയൂ മോഹന്‍, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ആമസോൺ പ്രൈം വീഡിയോയിൽ ആണ് ത്രയം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

Baby and Baby OTT: ബേബി ആൻഡ് ബേബി


ജയ്, സത്യരാജ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ തമിഴ് ചിത്രം 'ബേബി ആൻഡ് ബേബി' ഒടിടിയിൽ എത്തി. പ്രതാപ് സംവിധാനം ചെയ്ത ചിത്രത്തിൽ യോഗി ബാബു, പ്രിയാ നഗ്ര, ഇളവരസ്, ശ്രീമാൻ, ആനന്ദരാജ്, നിഴൽകൾ രവി, സിംഗംപുലി, റെഡിൻ കിംഗ്‌സ്‌ലി, രാജേന്ദ്രൻ, ആർ.ജെ വിഘ്‌നേശ്കാന്ത്, തങ്കദുരൈ, കെപിവൈ രാമർ, പ്രതോഷം, കണ്ണപ്പദാസൻ, ലൊല്ലു സഭാ ശേഷു, കൽക്കി രാജ, നെല്ലായി മണി എന്നിവരാണ് മറ്റുതാരങ്ങൾ. സൺ എൻഎക്സ്ടിയിൽ ആണ് ബേബി ആൻഡ് ബേബി സ്ട്രീമിംഗ് ആരംഭിച്ചത്.

Read More

Amazon OTT Disney Hotstar Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: