/indian-express-malayalam/media/media_files/2024/11/24/4exGqH1KETlj7pPBtVsv.jpg)
Porattu Nadakam OTT
Porattu Nadakam OTT: സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം' ഒടിടിയിലേക്ക്. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യമായി ഒരുക്കിയ ചിത്രം ഒക്ടോബർ 18നാണ് തിയേറ്ററിറിലെത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒടിടിയിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
സൈജു കുറുപ്പിനൊപ്പം മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് രാജേഷ് രാജേന്ദ്രനാണ്.
Porattu Nadakam OTT: പൊറാട്ട് നാടകം ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെ പൊറാട്ട് നാടകം ഒടിടിയിലെത്തുമെന്നാണ് വിവരം. ചിത്രം വിദേശത്ത് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇന്ത്യയിലും പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Read More
- രാജ് ബി ഷെട്ടിക്കൊപ്പം അപർണ്ണ ബാലമുരളി; നിഗൂഢത നിറയുന്ന 'രുധിരം;' ടീസർ
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- ബേസിലിനെ പൂട്ടാൻ നസ്രിയ, ഉദ്വേഗം നിറയ്ക്കും സസ്പെൻസ് ത്രില്ലർ; സൂക്ഷ്മദർശിനി റിവ്യൂ: Sookshmadarshini Review
- ഒരു 'കംപ്ലീറ്റ് ഫൺ റൈഡ്' ; 'ഹലോ മമ്മി' റിവ്യൂ: Hello Mummy Review
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.