/indian-express-malayalam/media/media_files/foXWdXfbRpiUmiU7vwwM.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം.' ഹൃദയത്തിന് ശേഷം വിനീത്- പ്രണവ് കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നിവിൻ പോളിയുടെ തകർപ്പൻ കാമിയോ റോളും സംവിധായകൻ കരുതിയിരുന്നു. പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് നിവിനെ സ്വീകരിച്ചത്.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു രസകരമായ 'വിനീത് ശ്രീനിവാസൻ ബ്രില്ല്യൻസ്' കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകർ. വിനീതിന്റെ തിരക്കഥയിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഒരു വടക്കൻ സെൽഫി.' ചിത്രത്തിൽ അജൂ വർഗീസിന്റെ കഥാപാത്രമായ ഷാജി 'മെറ്റാലിക്ക' എന്ന ടെക്സ്റ്റയിൽ ഷോപ്പ് നടത്തുന്നുണ്ട്. ഈ കടയും അതിന്റെ പേരും ചിത്രത്തിലൂം പിന്നീട് ട്രോളുകളിലൂടെയും ഏറെ ശ്രദ്ധനേടിയിരുന്നു.
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ ഒരു സീനിലും മെറ്റാലിക്ക എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. നിവിൻ പോളി ഉദ്ഘാടനം ചെയ്യാനെത്തുന്ന സ്ഥാപനമായിട്ടാണ് മെറ്റാലിക്കയെ ചിത്രത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഇത് സംവിധായകന്റെ ബ്രില്ല്യൻസായിട്ടാണ് ട്രോൾ വീഡിയോകൾ വരുന്നത്.
നിതിൽ മോളി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിവിൻ പോളി തകർത്താടിയ ചിത്രത്തിൽ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്.
മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം' നിർമ്മിച്ചത്. വിഷു റിലീസായി തിയേറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമേ മികച്ച പ്രേക്ഷക പ്രശംസയും നേടി. തട്ടത്തിൻ മറയത്ത് (2012), ഹൃദയം (2022) തുടങ്ങിയ റൊമാൻ്റിക് ചിത്രങ്ങൾ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ പുതിയ ഒരു മേഖലയിലേക്കാണ് ചുവടുവച്ചത്. പതിവ് റൊമാന്റിക് ഫാമിലി പ്രമേയങ്ങളിൽ നിന്നുള്ള വിനീതിന്റെ മാറ്റമായിരുന്നു വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ വിനീതും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Read More Entertainment Stories Here
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
- Nadikar OTT: നടികർ ഒടിടിയിലേക്ക്
- സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് മടുത്തു; ഇനി വില്ലനാവില്ലെന്ന് വിജയ് സേതുപതി
- സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട് തന്നെ പറയണം: വീഡിയോയുമായി ചാക്കോച്ചൻ
- ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.