scorecardresearch

തിരക്കേറിയ ഹോട്ടലിൽ, 30 മിനിറ്റോളം ക്യൂ നിന്ന് ഭക്ഷണം കഴിച്ച് നയൻതാര; വീഡിയോ

ജന്മദിനം ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം ഡൽഹിയിലെ ഹോട്ടലിൽ ആണ് നയൻതാര ആഘോഷിച്ചത്.ഹോട്ടൽ ജോലിക്കാർ, ദമ്പതികളെ തിരിച്ചറിയാത്തതിനാൽ ഭക്ഷണത്തിനായി ക്യൂവിൽ നിൽക്കേണ്ടി വന്നു

ജന്മദിനം ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം ഡൽഹിയിലെ ഹോട്ടലിൽ ആണ് നയൻതാര ആഘോഷിച്ചത്.ഹോട്ടൽ ജോലിക്കാർ, ദമ്പതികളെ തിരിച്ചറിയാത്തതിനാൽ ഭക്ഷണത്തിനായി ക്യൂവിൽ നിൽക്കേണ്ടി വന്നു

author-image
Entertainment Desk
New Update
Nayanthara at Delhi Kake Da Hotel

നയൻതാര, വിഘ്നേഷ് ശിവൻ

വലിയ ഭക്ഷണപ്രിയരാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരുടെയും ലേറ്റ് നൈറ്റ് ഫുഡ് ഹണ്ട് യാത്രകളും വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. കൊച്ചിയിലെ വീട്ടിലെത്തിയപ്പോൾ പാതിരാത്രി ഐസ് ക്രീം കഴിക്കാനും കുലുക്കി സർബത്ത് അടിക്കാനുമായി വിഘ്നേഷിനൊപ്പം മറൈൻ ഡ്രൈവിലും രവിപുരത്തുമൊക്കെ കറങ്ങി നടക്കുന്ന നയൻതാരയുടെ വീഡിയോകളും അടുത്തിടെ വൈറലായിരുന്നു. 

Advertisment

നയൻതാരയുടെ ഭക്ഷണത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ എന്ന ഡോക്യുമെന്ററിയിൽ വിഘ്നേഷും സംസാരിക്കുന്നുണ്ട്. “അവൾക്ക് ഫുഡ് വലിയ ഇഷ്ടമാണ്, നയൻ എന്നെക്കാൾ കൂടുതൽ കഴിക്കുന്നു. ഞാൻ മൂന്ന്-നാല് ചപ്പാത്തി കഴിക്കും, നയന് ഏഴ്-എട്ട് ചപ്പാത്തി വേണം. അവൾ ഒരു ഡയറ്റിലാണെന്ന ധാരണ നൽകുന്നു, പക്ഷേ അവൾ ധാരാളം കഴിക്കുന്നു," എന്നായിരുന്നു വിഘ്നേഷ് പറഞ്ഞത്. 

അടുത്തിടെയായിരുന്നു നയൻതാരയുടെ 40-ാം പിറന്നാൾ. ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം ഡൽഹിയിലെ തിരക്കേറിയ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ നയൻതാരയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാകുന്നത്. ഡൽഹിയിലെ കകെ ദാ ഹോട്ടലിൽ നിന്നുള്ള താരദമ്പതികളുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

റെസ്റ്റോറൻ്റിൽ ഒരു മേശ ലഭിക്കാൻ തങ്ങൾ 30 മിനിറ്റ് ക്യൂവിൽ കാത്തുനിൽക്കേണ്ടി വന്നെന്നും ഒരു അപരിചിതനാണ് ഈ വീഡിയോ പകർത്താൻ സഹായിച്ചതെന്നും വിഘ്നേഷ് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു.

Advertisment

നയൻതാരയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. നയൻതാരയുടെ കരിയറിലേക്കും ജീവിതത്തിലേക്കും പ്രണയത്തിലേക്കുമെല്ലാം വെളിച്ചം വീശുന്നതാണ് ഈ ഡോക്യുമെന്ററി. 

ഡോക്യുമെൻ്ററി റിലീസിന് ദിവസങ്ങൾക്ക് മുമ്പ് നയൻതാര ധനുഷിനായി ഒരു തുറന്ന കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. നാനും റൗഡി താൻ എന്ന സിനിമയുടെ 3 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടതിനുള്ള മറുപടിയായിരുന്നു അത്. നയൻതാരയെ സംബന്ധിച്ചിടത്തോളം, നാനും റൗഡി താൻ്റെ ദൃശ്യങ്ങൾ പ്രധാനമായിരുന്നു, കാരണം ആ ലൊക്കേഷനിലാണ് നയൻതാര വിഘ്നേഷ് ശിവനെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. 

Read More

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: