/indian-express-malayalam/media/media_files/2025/04/29/AWrlrzjcdI4QcPcajcBL.jpg)
നവ്യ നായർ
അഭിനയത്തേക്കാൾ ഡാൻസിൽ സജീവമാകുന്ന നവ്യ നായരെ ആണ് ഇപ്പോൾ കാണാനാവുക. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ.
അവിചാരിതമായി പത്മനാഭപുരം കൊട്ടാരത്തിൽ പോയതും അവിടുത്തെ നവരാത്രി മണ്ഡപത്തിൽ നൃത്തം ചെയ്തതുമായ അനുഭവം പങ്കിടുകയാണ് നവ്യ. ലോക നൃത്തദിനത്തിലാണ് നൃത്ത വീഡിയോയ്ക്ക് ഒപ്പം തക്കലയിലെ പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച അനുഭവം നവ്യ പങ്കിട്ടത്.
"തിരുവനന്തപുരത്ത് കട്ടാൾ ഫെസ്റ്റിവലിൽ നൃത്തം ചെയ്തതിനു ശേഷം അവിചാരിതമായിട്ടാണ് പത്മനാഭപുരം കൊട്ടാരത്തിൽ പോയത്. ഒരു പാട് അത്ഭുതങ്ങൾ നിറഞ്ഞ, ഒരുപാട് രഹസ്യങ്ങൾ ഉറങ്ങുന്ന തക്കല കൊട്ടാരം. അപ്രതീക്ഷിതമായിട്ടാണ് അവിടുത്തെ നടത്തിപ്പുക്കാരിൽ നിന്നും ആ ചോദ്യം വന്നത്, നവരാത്രി മണ്ഡപത്തിൽ ഒരു ചെറിയ ഐറ്റം കളിക്കാമോ എന്ന്... എത്രയെത്ര പ്രമുഖർ ആടിയും, പാടിയും തഴക്കം വന്നിരിക്കുന്ന നവരാത്രി മണ്ഡപം. മലയാളികൾക്ക് മണിച്ചിത്രത്താഴിലൂടെ പരിചിതമായ നവരാത്രി മണ്ഡപം.
എളിയ സമർപ്പണം.
അദൃശ്യമായ ഒരു ശക്തിയും, ഒരു പാട് ചിലങ്കകളുടെ കിലുക്കവും എന്റെ കൂടെ...
ലോക നൃത്ത ദിന ആശംസകൾ," എന്നാണ് നവ്യ കുറിച്ചത്.
'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നവ്യയുടെ പുതിയ ചിത്രം. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം. 'ഇലവീഴാ പൂഞ്ചിറ' എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
Read More
- ഇപ്പോഴും തെറ്റുകൾ വരുത്തുകയും അവയിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു; ഡാൻസ് വീഡിയോയുമായി മഞ്ജുവാര്യർഇപ്പോഴും തെറ്റുകൾ വരുത്തുകയും അവയിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു; ഡാൻസ് വീഡിയോയുമായി മഞ്ജുവാര്യർ
- വയസ്സ് 35 കഴിഞ്ഞെങ്കിലും 2 വയസ്സുകാരി ഹോപ്പിന്റെ വൈബാ; ബേസിലിനു ആശംസയുമായി സഹോദരി
- 'എന്നെന്നും നിന്റേത്,' സുചിത്രയ്ക്ക് വിവാഹ വാർഷികം ആശംസിച്ച് മോഹൻലാൽ
- Thudarum Box Office Collection: ബോക്സ് ഓഫീസിലും ഒരേയൊരു രാജാവ്; കുതിപ്പ് 'തുടരു'ന്നു
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- 'ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവൃത്തി, അഗ്നി ശുദ്ധി വരുത്തി മുന്നോട്ട് പോകും:' അഭിലാഷ് പിള്ള
- Hybrid Ganja Case: ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരെ ഫെഫ്ക സസ്പെൻഡ് ചെയ്തു; സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യും
- "ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചു;" വ്യാജ പ്രചരണങ്ങൾക്കെതിരെ നടി പ്രയാഗ മാർട്ടിൻ
- കിമോണോ സുന്ദരികൾ ജപ്പാനിൽ; ചിത്രങ്ങളുമായി അഹാന കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.