scorecardresearch

"ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചു;" വ്യാജ പ്രചരണങ്ങൾക്കെതിരെ നടി പ്രയാഗ മാർട്ടിൻ

അസത്യവിവരങ്ങള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും അവഗണിക്കാനാവില്ലെന്ന് നടി വ്യക്തമാക്കി

അസത്യവിവരങ്ങള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും അവഗണിക്കാനാവില്ലെന്ന് നടി വ്യക്തമാക്കി

author-image
Entertainment Desk
New Update
Prayaga Martin, prayaga martin

ചിത്രം: ഇൻസ്റ്റഗ്രാ/പ്രയാഗ മാർട്ടിൻ

അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി പ്രയാഗ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രയാഗയുടെ പ്രതികരണം.

Advertisment

അസത്യവിവരങ്ങള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി അവഗണിക്കാനാവില്ലെന്ന് നടി വ്യക്തമാക്കി. പ്രൊഫഷണല്‍ ജീവിതത്തിലുടനീളം മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും പ്രയാഗ കൂട്ടിച്ചേർത്തു.

പ്രയാഗയുടെ കുറിപ്പ്:

"അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എൻ്റെ പേര് ചില മാധ്യമങ്ങൾ നിർഭാഗ്യവനാൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇത്തരം ആരോപണങ്ങൾ, അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ, ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു.

അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങൾ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കാൻ അനുവദിക്കുമ്പോൾ പൊതു മര്യാദയുടെയും അടിസ്ഥാന മാന്യതയുടെയും പ്രത്യക്ഷമായ തകർച്ചയും ഒരുപോലെ ആശങ്കാജനകമാണ്.

ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു അസത്യവിവരങ്ങൾ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എൻ്റെ ഭാഗത്ത് നിന്ന് കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില എൻ്റെ പ്രൊഫഷണൽ ജീവിതത്തിലുടനീളം, മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവക്ക് പ്രാധാന്യം നൽകി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ വിവേകും, ഉത്തരവാദിത്യം, സഹാനുദ്യുതി എന്നിവയോടുകൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നു ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നിലനിൽക്കുന്ന സ്നേഹത്തിനും, വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഞാൻ മുന്നോട്ട് പോവുകയാണ്,"- പ്രയാഗ മാർട്ടിൻ.

Read More

Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: