/indian-express-malayalam/media/media_files/2025/04/27/e5t7GAgT2CFtfLBJ8b3P.jpg)
അഷ്‌റഫ് ഹംസ, ഖാലിദ് റഹ്മാൻ
Drugs in malayalam Film Industry: കൊച്ചി: കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സംവിധായകർക്കെതിരെ നടപടി. സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്‌റഫ് ഹംസയേയും സസ്പെൻഡ് ചെയ്തു. ഇരുവരെയും സസ്പെൻഡ് ചെയ്യാൻ ഡയറക്ടേഴ്സ് യൂണിയന് ഫെഫ്ക നിർദേശം നൽകിയെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ പറഞ്ഞു. ഫെഫ്കയുടെ നടപടിക്ക് നിർമാതാക്കളുടെ സംഘടന പിന്തുണയും അറിയിച്ചിട്ടുണ്ട്.
നടപടി എടുക്കേണ്ടത് ഫെഫ്കയാണെന്നും എന്ത് നടപടി എടുത്താലും ഒപ്പം നിൽക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ലഹരിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്നും ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ കൂട്ടിച്ചേർക്കുന്നു.
നടപടിയിൽ വലിപ്പച്ചെറുപ്പമില്ലെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ പറഞ്ഞു. സിനിമാ സെറ്റുകളിലെ ലഹരി പരിശോധനയ്ക്ക് ഫെഫ്കയുടെ പൂർണ പിന്തുണയെന്നും സിബി മലയിൽ വ്യക്തമാക്കി. സെറ്റിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ വിവരം എക്സൈസിന് കൈമാറും. ഇക്കാര്യത്തിൽ കർശന ജാഗ്രത. ആരെയും സംരക്ഷിക്കില്ല സിബി മലയിൽ വിശദമാക്കി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്യാമറാമാൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും സംവിധാകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ പിടികൂടിയതെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ ടി.എം മജു പറഞ്ഞു. 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്.
സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു. "ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു. ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. സമീർ താഹീറിനെ ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിക്കും. പ്രതിച്ചേർക്കുന്ന കാര്യത്തിൽ ചോദ്യം ചെയ്തതിന് ശേഷം തീരുമാനം ഉണ്ടാകും. എല്ലാ സിനിമാക്കാരും ലഹരി ഉപയോഗിക്കുന്നവർ അല്ല. സിനിമ ലോക്കഷനിൽ പരിശോധന നടത്തുന്നതിൽ വെല്ലുവിളികൾ ഇല്ല"- ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു.
Read More
- Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്
- Kottayam Murder Case: കോട്ടയം ഇരട്ടക്കൊല; പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം, മാനസികമായി പീഡിപ്പിച്ചെന്ന് അമിത്
- Hybrid Ganja Case: ആലപ്പുഴ ജിംഖാനയുടെ സംവിധായകനടക്കം മൂന്ന് പേർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ
- സേവനം നല്കാതെ പണം കൈപ്പറ്റിയെന്ന് മൊഴിനല്കിയിട്ടില്ല; വാസ്തുതാ വിരുദ്ധമെന്ന് വീണാ വിജയൻ
- Special Train: അവധിക്കാലത്തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us