scorecardresearch

Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്‌കാരം ഇന്ന്

Kottayam Double Murder Case: കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെത്തിയ ജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളായി കണ്ടെത്തിയത്

Kottayam Double Murder Case: കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെത്തിയ ജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളായി കണ്ടെത്തിയത്

author-image
WebDesk
New Update
kottayam murder case

കൊല്ലപ്പെട്ട മീരയും വിജയകുമാറും

Kottayam Thiruvathukal Double Murder Case:കോട്ടയം: തിരുവാതുക്കലിൽ അതിക്രൂരമായി കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാർ, ഭാര്യ ഡോ. മീര വിജയകുമാർ എന്നിവരുടെ ശവസംസ്‌കാരം ഞായറാഴ്ച നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് തിരുവാതുക്കലിലെ ഇവരുടെ വീട്ടുവളപ്പിലാണ് സംസ്‌കാരം. മകൾ വിദേശത്ത് ആയതിനാലാണ് സംസ്‌കാരം ഇന്നത്തേക്ക് മാറ്റിവെച്ചത്. കഴിഞ്ഞദിവസം ഇവർ വിദേശത്ത് നിന്നും നാട്ടിൽ എത്തിയിരുന്നു.

Advertisment

ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പോലീസ് പിടികൂടിയത്. വിജയകുമാറിനോടുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. പിടിയിലായി ആദ്യ മണിക്കൂർ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

വിജയകുമാറിന്റെ ജോലിക്കാരനായിരുന്ന അമിത്തിനെ ശമ്പളം നൽകാതെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ അമിത് ശ്രമിച്ചത്. ഈ കേസിൽ അഞ്ചുമാസം പ്രതി റിമാൻഡിൽ കഴിയുകയും ചെയ്തു.ഈ കാലത്താണ് ഭാര്യയുടെ ഗർഭം അലസി പോകുന്നത്.ഭാര്യയെ പരിചരിക്കാൻ പോലും പോകാൻ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

Advertisment

എന്നാൽ വിജയകുമാർ കുമാറിനെ മാത്രമാണ് കൊലപ്പെടുത്താൻ അമിത് തീരുമാനിച്ചത്. ഈ കൊലപാതകം നടക്കുന്ന ശബ്ദം കേട്ട് ഭാര്യ മീര എഴുന്നേറ്റത്തോടെയാണ് അവരെയും വക വരുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യങ്ങൾ അമിത്ത് തന്നെയാണ് പോലീസിനോട് പറഞ്ഞത്. ജയിലിൽ നിന്നും പുറത്തിറങ്ങാൻ സഹായിച്ചത് കല്ലറ സ്വദേശി ഫൈസൽ ഷാജിയാണ്. ഇയാൾ പ്രതിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്നു. ഇവർക്ക് വേണ്ടിയുള്ള പണം പ്രതിയുടെ അമ്മ നാട്ടിൽ നിന്ന് അയച്ചു നൽകി.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ്  വീട്ടിലെത്തിയ ജോലിക്കാരി വ്യവസായിയായ വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളായി കണ്ടെത്തിയത്. വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാർ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു.

മകളും മകനും ഭാര്യയും ഉൾപ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകൻ ഏഴ് വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആരംഭിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഇരുവരുടെയും മരണം. 

Read More

Kottayam Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: