scorecardresearch

Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പോലീസിന് ഗുണമായി പ്രതി അമിത്തിൻറെ ഇൻസ്റ്റാഗ്രാം ഭ്രമം

Kottayam Double Murder Case: പ്രതി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള വ്യക്തിയാണ്. കൊലപാതക ശേഷവും ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടപെടാനുള്ള പ്രവണ ഉണ്ടായിരുന്നു

Kottayam Double Murder Case: പ്രതി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള വ്യക്തിയാണ്. കൊലപാതക ശേഷവും ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടപെടാനുള്ള പ്രവണ ഉണ്ടായിരുന്നു

author-image
WebDesk
New Update
Amith

പ്രതി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള വ്യക്തിയാണ്

Kottayam Thiruvathukal Double Murder Case: കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി അമിത് ഉറാങിനെ കുടുക്കിയത് അമിത ഇൻസ്റ്റാഗ്രാം ഭ്രമം. സുഹൃത്തിന്റെ വൈഫൈ അക്കൗണ്ട് ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്യാനുള്ള ശ്രമത്തിനിടെ ആണ് പ്രതി പിടിയിലായത്. അമിത് ഉറാങിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisment

ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള വ്യക്തിയാണ്. കൊലപാതക ശേഷവും ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടപെടാനുള്ള പ്രവണ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് സുഹൃത്തിന്റെ വൈഫൈ ഉപയോഗിച്ച് കൊലനടത്തിയ വീട്ടിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ ഫോണിൽ ഇസ്റ്റഗ്രാം ലോഗിൻ ചെയ്യാൻ ശ്രമിച്ചത്. അതാണ് പൊലീസിന് ട്രാക്ക് ചെയ്യാൻ സാധിച്ചത് എന്നാണ് വിവരം.

ഇന്നലെയാണ് ഇയാൾ പിടിയിലായത്. സിസിടിവി പരിശോധനയിൽ പ്രതി രക്ഷപ്പെട്ടതിനെ കുറിച്ച് വ്യക്തമായ വിവരം പോലീസിനെ ലഭിച്ചു. ഇതിനിടയിലാണ് കൊലപാതക സ്ഥലത്ത് നിന്നും മോഷ്ടിച്ച ഫോൺ ഇയാൾ ഓൺ ചെയ്തത്. ടവർ ലൊക്കേഷൻ ലഭിച്ചതിന് പിന്നാലെ കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘം തൃശൂരിലെത്തി ഇന്നലെ പുലർച്ചെ പ്രതിയെ പിടികൂടുകയായിരുന്നു. മാള മേലടൂരിലെ കോഴിഫാമിന്റെ കെട്ടിടത്തിൽ നിന്നുമാണ് അമിത എന്ന അസം സ്വദേശിയെ പിടികൂടിയത്.

Advertisment

പ്രതിക്കൊപ്പം സഹോദരനെയും പൊലീസ് കരുതൽ തടങ്കലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ഉണ്ടായ മോഷണ കേസിൽ പ്രതിയെ പണം വാങ്ങി ജാമ്യത്തിന് ഇറക്കിയ വൈക്കം സ്വദേശികളായ രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

കൊലപാതകം ചെയ്യാൻ മൂന്നുദിവസം കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ പ്രതി താമസിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ അന്ന് രാത്രി 10 മണിക്ക് പ്രതി ഇറങ്ങിപ്പോകുന്നതും പുലർച്ചെ നാലേകാലോടെ മടങ്ങിയെത്തുന്നതും ലോഡ്ജിന്റെ സിസിടിവിയിൽ കാണാം.

ആയുധത്തിൽ അടക്കമുള്ള വിരൽ അടയാളങ്ങളാണ് പ്രതി അമിത് തന്നെയാണ് എന്ന് ഉറപ്പിക്കാൻ കാരണം . വിജയകുമാറിന്റെ മകൻ ഗൗതമിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. സംഘവും കോട്ടയത്തെത്തി അറസ്റ്റിന്റെ വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം, കൊലപാതകം നടന്ന സ്ഥലത്തും സി.ബി.ഐ. സംഘം എത്തിയിരുന്നു.

Read More

Kottayam Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: