scorecardresearch

ഷൈൻ ടോം ചാക്കോയ്ക്ക് ഒരവസരം കൂടി നൽകുമെന്ന് ഫെഫ്ക

ഷൈന് കർശനമായ താക്കീത് നൽകിയിട്ടുണ്ടെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു

ഷൈന് കർശനമായ താക്കീത് നൽകിയിട്ടുണ്ടെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു

author-image
WebDesk
New Update
news

ഷൈൻ ടോം ചാക്കോ

കൊച്ചി: ഷൈൻ ടോം ചാക്കോക്ക് താക്കീതുമായി ഫെഫ്ക . ഭാരവാഹികൾ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന് ഒരു അവസരം കൂടി നൽകുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ കർശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളായ മോഹൻലാൽ, ജയൻ ചേർത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

Advertisment

സൂത്രവാക്യം സിനിമയുടെ ഐ സി യോഗത്തിൽ വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക് എത്തിയെന്ന സൂചന വരുന്ന പശ്ചാത്തലത്തിലാണ് ഷൈൻ ടോം ചാക്കോയെ വിളിച്ച് വരുത്തി ഫെഫ്ക വിശദീകരണം ചോദിച്ചത്. ലഹരി ഉപയോഗിക്കുന്നതായി ഷൈൻ സമ്മതിച്ചെന്നും ഇതിൽ നിന്ന് പുറത്തുകടക്കാൻ ഷൈൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു. ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള സഹായമാണ് ഷൈന് വേണ്ടത്. 

ഷൈനെ കുറ്റവാളിയായി കാണരുതെന്നും ഷൈനെ തിരികെ കൊണ്ടുവരാൻ ഒന്നിച്ചുനിൽക്കാമെന്നും ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കി. ഫെഫ്ക ഭാരവാഹികൾ ഷൈനുമായി അരമണിക്കൂറോളം ചർച്ച നടത്തി. ഷൈന് കർശനമായ താക്കീത് നൽകിയിട്ടുണ്ടെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിൻസിയുടെ പരാതിയിൽ ഇടപെട്ടില്ല

വിൻസിയുടെ പരാതിയിൽ ഐ സി റിപ്പോർട്ടിൽ ഇടപെടില്ലെന്നും റിപ്പോർട്ടിന് അനുസരിച്ചാകും തുടർ നടപടിയെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു .റിപ്പോർട്ട് സിനിമയുടെ നിർമ്മാതാവിന് ഐ.സി.സി ഉടൻ കൈമാറും.

Advertisment

പരാതികൾ സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിർമാതാവിന്റെ ആവശ്യപ്രകാരം ആണ് ഒത്തുതീർത്തപ്പ് ഫോർമുലയിലേക്ക് കാര്യങ്ങൾ എത്തിയത്. അതേസമയം, സുതാര്യവും സ്വകാര്യവുമായ പോകേണ്ട ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി യോഗം സിനിമാ സംഘടനകളുടെ ഓഫീസിൽ ചേർന്നതും മാധ്യമങ്ങൾക്കുമുന്നിൽ യോഗ വിവരങ്ങൾ എത്തിയതിലും ഫിലിം ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് നടി വിൻസി അലോഷ്യസ് ഇന്റേണൽ കമ്മിറ്റിക്കു(ഐസിസി) മുന്നിൽ മൊഴി നൽകിയത്.വിഷയത്തിൽ നിയമ നടപടികളിലേക്കില്ലെന്ന് വിൻസി ഇന്നലെ ആവർത്തിച്ചിരുന്നു. നിയമനടപടികളിലേക്ക് പോകില്ലെന്ന് ആദ്യ ദിവസം മുതൽ താൻ പറയുന്നതാണെന്നും അതിൽ ആളുകൾക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകുമെന്നും എങ്കിലും അതിലേക്കില്ലെന്നും വിൻസി വ്യക്തമാക്കി. നിലവിലെ ഐസിസി  സിനിമ സംഘടനകളുടെ അന്വേഷണത്തിൽ പൂർണ തൃപ്തിയെന്നും വിൻസി പറഞ്ഞു.

Read More

Fefka Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: