scorecardresearch

Kottayam Murder Case: കോട്ടയം തിരുവാതുക്കലിൽ വ്യവസായിയും ഭാര്യയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍

കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍

author-image
WebDesk
New Update
Vijayakumar Indraprastham

വിജയകുമാറും മീരയും

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ പ്രമുഖ വ്യവസായിയെയും ഭാര്യയെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment

രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

വീട്ടിൽ മുൻപ് ജോലിക്ക് നിന്നിരുന്നയാളാണ് പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചനയുണ്ട്. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. 

Read More

Advertisment
Kottayam Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: