/indian-express-malayalam/media/media_files/2025/04/21/V927GIhzmUsN3d7hOtoW.jpg)
Source: Freepik
Gold Rate: കൊച്ചി: സ്വർണവിലയിൽ ഇന്നും വർധന. ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 9,015 രൂപയിലെത്തി. ഒരു പവന് 760 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ വില 72,000 കടക്കുന്നത്. രാജ്യാന്തര വിലയിലുണ്ടായ വർധനവാണ് ഇന്ത്യയിലും സ്വർണ വില ഉയരാൻ ഇടയാക്കിയത്.
24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9835 രൂപയും പവന് 78,680 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7376 രൂപയും പവന് 59,008 രൂപയുമാണ് ഇന്നത്തെ വില. വ്യാപാര യുദ്ധങ്ങൾക്കും താരിഫ് തർക്കങ്ങളിലും മാറ്റമില്ലാത്തതിനാൽ വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് വിപണി വിദഗ്ധർ വ്യക്തമാക്കുന്നത്.
അതേസമയം, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. ഗോള്‍ഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളിലേക്ക് വന്‍ തോതില്‍ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. അക്ഷയ തൃതീയ വരാനിരിക്കെ സ്വർണവില ഇനിയും കുതിച്ചുയർന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.