/indian-express-malayalam/media/media_files/2025/04/20/DM9ujjCdzFtAdp08f2mQ.jpg)
എഡിജിപി എം.ആര്‍ അജിത് കുമാർ
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ് ആണ് സര്‍ക്കാരിന് ശുപാർശ നല്‍കിയത്. ആറാം തവണയാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായി എം.ആർ അജിത് കുമാറിനെ ശുപാർശ ചെയ്യുന്നത്.
ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുൻപ് അഞ്ചു തവണയും അജിത് കുമാറിനായുള്ള ശപാർശ കേന്ദ്രം തള്ളിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അജിത് കുമാറിനെ വിജിലൻസ് കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ ശുപാര്‍ശ വന്നിരിക്കുന്നത്.
ജൂൺ 30ന് ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ് വിരമിക്കാനിരിക്കെ ആ ഒഴിവിലേക്ക് പരിഗണിക്കുന്ന ആറു പേരുടെ പട്ടികയിലും അജിത്കുമാറിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഡിജിപിയെ തീരുമാനിക്കാൻ രണ്ടും മാസം മാത്രം ബാക്കിനിൽക്കെയാണ് ഇപ്പോൾ വിശിഷ്ട സേവന മെഡലിനായി എം.ആർ അജിത് കുമാറിനെ വീണ്ടും ശുപാർശ ചെയ്തിരിക്കുന്നത്.
Read More
- നാളെ ഫിലിം ചേംബർ യോഗം; സിനിമകളിൽനിന്ന് ഷൈനിനെ മാറ്റി നിർത്താൻ ആവശ്യപ്പെട്ടേക്കും
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം
- Shine Tom Chacko Arrested: ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസ്
- പൊലീസാണെന്ന് അറിഞ്ഞില്ല, ആരോ അക്രമിക്കാൻ വന്നതാണെന്ന് കരുതി പേടിച്ചോടിയതെന്ന് ഷൈൻ ടോം ചാക്കോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.