scorecardresearch

പൊലീസാണെന്ന് അറിഞ്ഞില്ല, ആരോ അക്രമിക്കാൻ വന്നതാണെന്ന് കരുതി പേടിച്ചോടിയതെന്ന് ഷൈൻ ടോം ചാക്കോ

ഇന്ന് 10.30 ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജാരാകാനായിരുന്നു നൽകിയിരുന്ന നിർദേശം. ഇതനുസരിച്ച് ഇന്നു 10 മണിയോടെ നടൻ സ്റ്റേഷനിൽ ഹാജരായി

ഇന്ന് 10.30 ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജാരാകാനായിരുന്നു നൽകിയിരുന്ന നിർദേശം. ഇതനുസരിച്ച് ഇന്നു 10 മണിയോടെ നടൻ സ്റ്റേഷനിൽ ഹാജരായി

author-image
WebDesk
New Update
news

ഷെൻ ടോം ചാക്കോ സ്റ്റേഷനിൽ എത്തിയപ്പോൾ

കൊച്ചി: കൊച്ചി: ഹോട്ടലിൽ ആരോ തന്നെ ആക്രമിക്കാൻ വന്നതാണെന്ന് കരുതി ഭയന്നാണ് ഓടിയതെന്ന് ഷൈൻ ടോം ചാക്കോ. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്ന് ഷൈൻ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.  

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇന്ന് 10.30 ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജാരാകാനായിരുന്നു നൽകിയിരുന്ന നിർദേശം. ഇതനുസരിച്ച് ഇന്നു 10 മണിയോടെ നടൻ സ്റ്റേഷനിൽ ഹാജരായി.

Advertisment

ഇന്നലെ തൃശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ നേരിട്ട് എത്തിയാണ് പൊലീസ് ഷൈനിന്‍റെ പിതാവിന് കൈമാറിയത്. ഷൈൻ ഇന്നു ഹാജരാകുമെന്ന് പിതാവ് ഇന്നലെ തന്നെ അറിയിച്ചു. സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. ഡാൻസാഫ് ടീം ഹോട്ടലിൽ എത്തിയപ്പോൾ ഷാൻ എന്തിന് ഇറങ്ങിയോടിയെന്നും ഒളിവിൽ പോയത് എന്തിനെന്നുമുള്ള കാര്യങ്ങളാണ് പൊലീസ് പ്രധാനമായും ചോദിച്ച് അറിയുക. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്.

ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകളും സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും  പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസിന്റെ പക്കലുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും ചോദ്യം ചെയ്യലിനായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

കൊച്ചിയിലെ ഒരു ഹോട്ടലിൽ പൊലീസ് നടത്തിയ ലഹരി പരിശോധനയ്ക്കിടെയാണ് നടൻ ഓടി രക്ഷപ്പെട്ടത്. പൊലീസ് മുറിയിൽ പരിശോധനയ്ക്ക് എത്തുന്നതിനിടെ ജനൽവഴി താഴെയിറങ്ങി ഹോട്ടൽ റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുന്ന നടന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹോട്ടലിൽ ലഹരി ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലയിരുന്നു ഡാൻസാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാർക്കോട്ടിക്‌സ് എസിപിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. 

Advertisment

Read More

Shine Tom Chacko Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: