/indian-express-malayalam/media/media_files/GsglczsyjY1hunBTaaEp.jpg)
വയനാട് ടൗൺ ഷിപ്പ് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ
കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺ ഷിപ്പ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം.
ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് ആണ് എൽസ്റ്റൺ എസ്റ്റേറ്റിന്റ വാദം. ഏറ്റെടുക്കുകയാണെങ്കിൽ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ ആവശ്യപ്പെടുന്നു.
നിലവിൽ ഭുമി ഏറ്റെടുക്കലിനായി നഷ്ടപരിഹാരമായി കണക്കാക്കുന്നത് 26 കോടി രൂപയാണ് ഇത് അപര്യാപ്തമാണെന്നും പകരം 549 കോടി രൂപ ലഭിക്കണമെന്നും എസ്റ്റേറ്റ് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഏഴ് സെന്റ് ഭൂമിയിലായിരിക്കും വീട് നിർമ്മിക്കുക. ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല.
ദുരന്ത പ്രദേശത്തെ ഭൂമിയുടെ അവകാശം അതത് ഭൂ-ഉടമകൾക്ക് മാത്രമായിരിക്കുന്ന തരത്തിലാണ് സർക്കാർ ടൗൺഷിപ്പിന് ലക്ഷ്യമിടുന്നത്. നേരത്തെ, വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപ വായ്പ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു.
Read More
- കൊല്ലം പൂരത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം: ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് ദേവസ്വം വിജിലന്സ്
- Gold Rate in Kerala: വിലയിൽ മാറ്റമില്ല; റെക്കോർഡ് ഉയരത്തിൽ തന്നെ സ്വർണവില
- Drugs in Cinema: സിനിമ സെറ്റിന് പവിത്രതയൊന്നുമില്ല; ലഹരി പരിശോധന എല്ലായിടത്തും ഉണ്ടാകും: എം.ബി.രാജേഷ്
- നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്
- ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗം കണ്ടുവെന്ന് വെളിപ്പെടുത്തൽ; വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരം തേടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us