scorecardresearch

Drugs in Cinema: സിനിമ സെറ്റിന് പവിത്രതയൊന്നുമില്ല; ലഹരി പരിശോധന എല്ലായിടത്തും ഉണ്ടാകും: എം.ബി.രാജേഷ്

പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല. ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. എക്‌സൈസ് നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു

പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല. ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. എക്‌സൈസ് നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു

author-image
WebDesk
New Update
MB Rajesh, 1

എം.ബി.രാജേഷ്

M.B Rajesh on Drug issues in Cinema: പാലക്കാട്: സംസ്ഥാനത്ത് ലഹരി പരിശോധനയിൽ സിനിമ സെറ്റിന് പ്രത്യേക പരിഗണനകൾ ഒന്നുമില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

Advertisment

പരിശോധന ഒഴിവാക്കാൻ  സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല. ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. എക്‌സൈസ് നടപടിയുമായി മുന്നോട്ട് പോകും. നടി വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കും. - എം.ബി. രാജേഷ് പറഞ്ഞു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നുണ്ട്. മുമ്പില്ലാത്ത തരത്തിൽ എക്‌സൈസിന് റെയ്ഡുകൾ നടത്താൻ കഴിയുന്നത് ജനങ്ങളിൽ നിന്ന് ഇത്തരം വിവരങ്ങൾ ലഭിക്കുന്നത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ലഹരിയ്‌ക്കെതിരെ എക്‌സൈസും പോലീസും സംയുക്തമായ നീക്കങ്ങൾ നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. 

നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി സജി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.

Advertisment

രാാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേൽപ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാൻ സാധിക്കില്ല. അത്തരക്കാർക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളിൽ നിന്നു തന്നെ ഉണ്ടാവണം. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇനി നടക്കാൻ പോകുന്ന സിനിമ കോൺക്ലെവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിർമാതാക്കളും മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നടനെതിരെ നടി വിൻസി അലോഷ്യസ് ഉയർത്തിയ ആരോപണങ്ങളിൽ നടിയുടെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ് വകുപ്പ്. എന്നാൽ, എക്സൈസ് നടപടികളുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നാണ് നടിയുടെ കുടുംബത്തിന്റെ നിലപാട്. സിനിമയിലെ പരാതി സിനിമാ മേഖലകളിലെ ഘടകങ്ങളിൽ തീർക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്. 

Read More

Mb Rajesh Drugs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: