/indian-express-malayalam/media/media_files/7yhiSqf1HeXzLlnG6ZRS.jpg)
വീണാ വിജയൻ
തിരുവനന്തപുരം: സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴിനല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ. താനോ എക്സാലോജിക് സൊല്യൂഷൻസോ സേവനം നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന തരത്തിൽ മൊഴി നൽകിയിട്ടില്ലെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തുതാ വിരുദ്ധമാണെന്നും വീണ പ്രസ്താവനയിലൂടെ പറഞ്ഞു.
ഇത്തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് പ്രതികരണമെന്നും വീണ വ്യക്തമാക്കി. "ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്.
പക്ഷേ ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു," വീണാ വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, വീണാ വിജയൻ വായ്പ തിരിച്ചടയ്ക്കാനായി സിഎംആർഎല്ലിന്റെ ഫണ്ട് ഉപയോഗിച്ചെന്നാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിലെ ആരോപണം. എറണാകുളം സെഷൻസ് കോടതിയിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. സിഎംആർഎല്ലിന്റെ സഹോദരസ്ഥാപനമായ എംപവർ ഇന്ത്യയാണ് വീണാ വിജയന് 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നതെന്ന് എസഎഫ്ഐഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
Read More
- Special Train: അവധിക്കാലത്തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ
- M.G.S. Narayanan Dies: ചരിത്രകാരൻ എം.ജി.എസ്.നാരായണൻ ഇനി ഓർമ
- Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പോലീസിന് ഗുണമായി പ്രതി അമിത്തിൻറെ ഇൻസ്റ്റാഗ്രാം ഭ്രമം
- Kottayam Murder Case: കോട്ടയം ഇരട്ടക്കൊല; പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം, മാനസികമായി പീഡിപ്പിച്ചെന്ന് അമിത്
- Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊല: മോഷണക്കേസിൽ പ്രതിയായതോടെ ഭാര്യ അകന്നു, കൊലയ്ക്കുപിന്നിൽ വ്യക്തിവൈരാഗ്യമെന്ന് എസ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.