scorecardresearch

MGS Narayanan Dies: ചരിത്രകാരൻ എം.ജി.എസ്.നാരായണൻ ഇനി ഓർമ

കേരളത്തിൻറെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് എം.ജി.എസ്. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്

കേരളത്തിൻറെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് എം.ജി.എസ്. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്

author-image
WebDesk
New Update
MGS Narayanan

എം.ജി.എസ്.നാരായണൻ

MGS Narayanan Pasess Away: കൊച്ചി:  ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻറെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിൻറെ തലവനായി പ്രവർത്തിച്ചു. കേരളത്തിൻറെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് എം.ജി.എസ്. 

Advertisment

ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിൻറെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിൻറെ ഗവേഷണം.

കേരള ചരിത്ര ഗവേഷണത്തിൽ മികവ് തെളിയിച്ചു. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്.

1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു മുറ്റയിൽ ഗോവിന്ദ മേനോൻ ശങ്കര നാരായണൻ എന്ന എംജിഎസിൻറെ ജനനം. ധനശാസ്ത്രത്തിൽ ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 1954-ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ചരിത്രാധ്യാപകനായി. 1964 മുതൽ കേരള സർവകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിലും 1968 മുതൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ചരിത്ര വിഭാഗം അധ്യാപകനായി. 1973-ൽ കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. നേടി. 1974 മുതൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് കമ്മിറ്റി അംഗമായി. 

Advertisment

ചരിത്ര വിഭാഗം തലവനായി 1992-ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നു വിരമിച്ചു. നിരവധി സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മെമ്പർ സെക്രട്ടറിയായിരുന്നു. 2004-05 കാലഘട്ടത്തിൽ കേരള സ്റ്റേറ്റ് ആർക്കൈവ്‌സ് സാങ്കേതിക ഉപദേശക സമിതി ചെയർമാനായി. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ എഡിറ്ററായിരുന്നു.

ജാലകങ്ങൾ എന്ന പേരിൽ എം.ജി.എസിൻറെ ആത്മകഥ 2018-ൽ കറൻറ് ബുക്‌സ് പ്രസിദ്ധീകരിച്ചു. കോഴിക്കോടിൻറെ കഥ, കളരിപ്പയറ്റ് നിഘണ്ടു, കവിത കമ്മ്യൂണിസം വർഗീയത  എംജിഎസിൻറെ ചിന്തകൾ, കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ, ചരിത്രം വ്യവഹാരം-കേരളവും ഭാരതവും എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ  പ്രേമലത. മക്കൾ - വിജയകുമാർ, വിനയാ മനോജ്.

Read More

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: