/indian-express-malayalam/media/media_files/sR1cNEJwGSQzYFhyeJvB.jpg)
കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ
Special Trains to Kerala: കൊച്ചി: അവധിക്കാല തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത് - മംഗളൂരു ജങ്ഷൻ സ്പെഷ്യൽ ട്രെയിനാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. പൂർണമായും ജനറൽ കോച്ചുകൾ മാത്രമുള്ള സ്പെഷൽ ട്രെയിനാണ് ഓടിക്കുക.
06163 തിരുവനന്തപുരം നോർത്ത്-മംഗളൂരു ജംങ്ഷൻ സ്‌പെഷ്യൽ ട്രെയിൻ(061663) തിങ്കളാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.50ന് മംഗളൂരുവിലെത്തും.മേയ് അഞ്ച് മുതൽ ജൂൺ വരെയാണു സർവീസ്.
മംഗളൂരു ജംങ്ഷൻ-തിരുവനന്തപുരം നോർത്ത് (06164) ട്രെയിൻ മംഗലാപുരത്ത് നിന്ന് നിന്ന് ചൊവ്വാഴ്ചകളിൽ വൈകിട്ട് ആറിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തും. മേയ് ആറ് മുതൽ ജൂൺ 10 വരെയാണു സർവീസ്.
സ്‌റ്റോപ്പുകൾ
തിരുവനന്തപുരം നോർത്ത്, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ,കാഞ്ഞങ്ങാട്, കാസർകോട്, മംഗലാപുരം
Read More
- M.G.S. Narayanan Dies: ചരിത്രകാരൻ എം.ജി.എസ്.നാരായണൻ ഇനി ഓർമ
- Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പോലീസിന് ഗുണമായി പ്രതി അമിത്തിൻറെ ഇൻസ്റ്റാഗ്രാം ഭ്രമം
- Kottayam Murder Case: കോട്ടയം ഇരട്ടക്കൊല; പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം, മാനസികമായി പീഡിപ്പിച്ചെന്ന് അമിത്
- Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊല: മോഷണക്കേസിൽ പ്രതിയായതോടെ ഭാര്യ അകന്നു, കൊലയ്ക്കുപിന്നിൽ വ്യക്തിവൈരാഗ്യമെന്ന് എസ്പി
- വിൻസി പറഞ്ഞതെല്ലാം ശരിയാണ്, ഞാൻ കൂടെ ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്: നടി അപർണ ജോൺസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.