/indian-express-malayalam/media/media_files/2025/04/27/e5t7GAgT2CFtfLBJ8b3P.jpg)
അഷ്‌റഫ് ഹംസ, ഖാലിദ് റഹ്മാൻ
Drugs in malayalam Film Industry: കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകർ ഉൾപ്പടെ മൂന്ന് പേർ കൊച്ചിയിൽ പിടിയിൽ. ആലപ്പുഴ ജിംഖാനയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ, സംവിധായകൻ അഷ്‌റഫ് ഹംസ, ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചിഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ളാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം ഫ്‌ളാറ്റിൽ പരിശോധന നടത്തുകയായിരുന്നു.
കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഖാലിദ് റഹ്മാൻ അടുത്തിടെ സംവിധാന ചെയ്ത ആലപ്പുഴ ജിംഖാന ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. തമാശ, ഭീമൻറെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്‌റഫ് ഹംസ.
ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാൻറെ സിനിമകൾ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.
മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്‌സൈസിൻറെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നതാണ് ഇപ്പോഴത്തെ അറസ്റ്റിൻറെ പ്രധാന്യം. വാണിജ്യ അളവിൽ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്‌സൈസ് ജാമ്യത്തിൽ വിട്ടത്. നേരത്തെ, ലഹരി വ്യാപനം തടയാൻ സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിരുന്നു.
Read More
- സേവനം നല്കാതെ പണം കൈപ്പറ്റിയെന്ന് മൊഴിനല്കിയിട്ടില്ല; വാസ്തുതാ വിരുദ്ധമെന്ന് വീണാ വിജയൻ
- Special Train: അവധിക്കാലത്തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ
- M.G.S. Narayanan Dies: ചരിത്രകാരൻ എം.ജി.എസ്.നാരായണൻ ഇനി ഓർമ
- Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പോലീസിന് ഗുണമായി പ്രതി അമിത്തിൻറെ ഇൻസ്റ്റാഗ്രാം ഭ്രമം
- Kottayam Murder Case: കോട്ടയം ഇരട്ടക്കൊല; പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം, മാനസികമായി പീഡിപ്പിച്ചെന്ന് അമിത്
- Kottayam Murder Case: തിരുവാതുക്കൽ ഇരട്ടക്കൊല: മോഷണക്കേസിൽ പ്രതിയായതോടെ ഭാര്യ അകന്നു, കൊലയ്ക്കുപിന്നിൽ വ്യക്തിവൈരാഗ്യമെന്ന് എസ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.