scorecardresearch

ഇപ്പോഴും തെറ്റുകൾ വരുത്തുകയും അവയിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു; ഡാൻസ് വീഡിയോയുമായി മഞ്ജുവാര്യർ

World Dance Day: വേൾഡ് ഡാൻസ് ഡേയിൽ കുച്ചിപ്പുടി പ്രാക്റ്റീസ് ചെയ്യുന്ന വീഡിയോയുമായി മഞ്ജു വാര്യർ

World Dance Day: വേൾഡ് ഡാൻസ് ഡേയിൽ കുച്ചിപ്പുടി പ്രാക്റ്റീസ് ചെയ്യുന്ന വീഡിയോയുമായി മഞ്ജു വാര്യർ

author-image
Entertainment Desk
New Update
Manju Warrier

മഞ്ജു വാര്യർ

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നടി മാത്രമല്ല, മികച്ചൊരു നർത്തകി കൂടിയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ, നൃത്തവേദികളിൽ സജീവമായതിനു ശേഷമാണ് മഞ്ജു സ്ക്രീനിലേക്ക് എത്തിയതു പോലും. സിനിമകളുടെ തിരക്കുകള്‍ക്കിടയിലും ഇടയ്ക്ക് മഞ്ജു നൃത്തവേദികളിൽ എത്താറുണ്ട്.

Advertisment

വേൾഡ് ഡാൻസ് ഡേയിൽ കുച്ചിപ്പുടി പ്രാക്റ്റീസ് ചെയ്യുന്ന ഒരു വീഡിയോ ആണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്.  മഞ്ജുവിന്റെ വീഡിയോയിൽ ഗുരു ഗീതാ പത്മകുമാറിന്റെ ശബ്ദവും പശ്ചാത്തലത്തിൽ കേൾക്കാം.

"ഇപ്പോഴും തെറ്റുകൾ വരുത്തുകയും അവയിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു,"️ എന്നാണ് വീഡിയോ പങ്കുവച്ച് മഞ്ജു  കുറിക്കുന്നത്.

Advertisment

1996 ല്‍ ലോഹിതദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ' സല്ലാപം' എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അങ്ങോട് കന്മദം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, കണ്ണെഴുതി പൊട്ടു തൊട്ട് തുടങ്ങിയ അനവധി കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാല്‍ മഞ്ജു ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ മുഖമായി മാറി. ഒരു തിരിച്ചുവരവ് മലയാളികള്‍ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് നര്‍ത്തകി കൂടിയായ മഞ്ജു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ട് കലാ മേഖലയില്‍ സജീവമാകുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ബ്രാന്‍ഡ് നെയിമായി മഞ്ജു വാര്യര്‍ എന്ന പേര് മാറി കഴിഞ്ഞു.

എമ്പുരാൻ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ മഞ്ജു വാര്യർ ചിത്രം. ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read More

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: