scorecardresearch

ഗജിനിയിൽ സൽമാന് പകരം ആമിറിനെ കാസ്റ്റ് ചെയ്യാൻ കാരണമിതാണ്: പ്രദീപ് റാവത്ത്

തന്റെ ഇടപെടലാണ് ഗജിനിയിൽ സൽമാൻ ഖാന് പകരം ആമിർ ഖാനെ കാസ്റ്റു ചെയ്യാൻ കാരണമെന്ന് വെളിപ്പെടുത്തി നടൻ പ്രദീപ് റാവത്ത്

തന്റെ ഇടപെടലാണ് ഗജിനിയിൽ സൽമാൻ ഖാന് പകരം ആമിർ ഖാനെ കാസ്റ്റു ചെയ്യാൻ കാരണമെന്ന് വെളിപ്പെടുത്തി നടൻ പ്രദീപ് റാവത്ത്

author-image
Entertainment Desk
New Update
Aamir Khan, Salman Khan

ചിത്രം: ഇൻസ്റ്റഗ്രാം

സുര്യ നായകനായി എ.ആർ മുരുകദോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് 'ഗജിനി.' തമിഴിൽ ഗജിനി നേടിയ ബ്ലോക് ബസ്റ്റർ വിജയത്തിന് പിന്നാലെ സംവിധായകൻ ചിത്രം ബോളിവുഡിലും റിമേക്ക് ചെയ്തിരുന്നു. ആമിർ ഖാൻ നായകനായ ഹിന്ദി പതിപ്പ് ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

Advertisment

ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് സൽമാൻ ഖാനെ ആയിരുന്നെന്നും, പിന്നീട് തന്റെ ഇടപെടലിലൂടെയാണ് ആമിർ ഖാനെ നായകനാക്കിയതെന്നും വെളിപ്പെടുത്തുകയാണ് ഗജിനിയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച്​ ശ്രദ്ധനേടിയ നടൻ പ്രദീപ് റാവത്ത്.  സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ഗജിനിയുടെ ഓർമ്മകൾ പ്രദീപ് പങ്കുവച്ചത്.

"ഗജിനി ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും, സൽമാനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് താല്പര്യമെന്നും മുരുകദോസ് എന്നോട് പറഞ്ഞിരുന്നു. എന്നാൽ സൽമാൻ ഒരിക്കലും മുരുകദോസിനോട് യോജിച്ച് പോകുന്ന നടനായിരിക്കില്ലെന്ന് ഞാനാണ് പറഞ്ഞത്. കാരണം സൽമാന് പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. കൂടാതെ മുരുകദോസിനാണെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും അറിയുകയുമില്ല.

സർഫറോഷ് പോലുള്ള സിനിമകളിൽ ആമിറിനൊപ്പം പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട്, ശാന്ത സ്വഭാവക്കാരനായതിനാൽ ആമിർ ഖാൻ ആയിരിക്കും ഏറ്റവും മികച്ച തിരഞ്ഞെടുപ്പെന്ന് ഞാൻ കരുതി. കഴിഞ്ഞ 25 വർഷമായി ആമിർ ആരോടെങ്കിലും ദേഷ്യപ്പെടുന്നതോ ചീത്തവിളിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. ആരോടും അനാദരവ് കാണിക്കുകയോ മോശമായ ഭാഷ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട്, അദ്ദേഹമായിരിക്കും ചിത്രത്തിന് യോജിച്ചതെന്ന് ഞാൻ കരുതി," പ്രദീപ് പറഞ്ഞു.

Advertisment

ആറു മാസത്തോളം പിന്നാലെ നടന്ന ശേഷമാണ് ആമിർ ഗജിനിയുടെ തമിഴ് കണ്ടതെന്നും, ഉടൻ തന്നെ 'നമുക്ക് ഈ സിനമ ചെയ്യാം' എന്ന് പറയുകയായിരുന്നെന്നും പ്രതീപ് കൂട്ടിച്ചേർത്തു.

Read More Entertainment Stories Here

Salman Khan Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: