പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പടാനി തുടങ്ങി വൻ താരനിരയുമായി എത്തുന്ന ചിത്രമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എ.ഡി.' സയൻസ് ഫിക്ഷൻ ത്രില്ലറായ ചിത്രത്തിന്റെ പ്രഖ്യപനം മുതൽ വലിയ പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പിന്നാമ്പുറ കാഴ്ച പുറത്ത് വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
'ഭൈരവ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത്. ഭൈരവയുടെ ഫ്യൂച്ചറിസ്റ്റിക് കാറായ ബുജിയുടെ മേക്കിങ് വീഡിയോയാണ് പുറത്തിറക്കിയത്. സുഹൃത്തിനെ പൊലെ ഭൈരവയോട് സംസാരിക്കുകയും തമാശ പറയുകയും ചെയ്യുന്ന കാറാണ് ബുജി. മനുഷ്യ ശരീരത്തിൽ തലച്ചോറു പോലെ സമാന രീതിയിലാണ് ബുജിയുടെ നിയന്ത്രണങ്ങൾ. നടി കീർത്തി സുരേഷാണ് ബുജിക്ക് ശബ്ദം നൽകിയിരിക്കുന്നത്.
മെയ് 22ന് കാറിന്റെ പൂർണ്ണരുപം പുറത്തുവിടും. ജൂൺ 27നാണ് ചിത്രം തിയേറ്ററിലത്തുന്നത്. അമിതാഭ് ബച്ചനെ പരിചയപ്പെടുത്തുന്ന 69 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ടീസറും അണിയറ പ്രവർത്തകർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഗുഹയിൽ, ഒരു ശിവലിംഗത്തെ പ്രാർത്ഥിക്കുന്ന ബച്ചനെയാണ് ട്രെയിലറിൽ കാണുന്നത്. മഹാഭാരതത്തിലെ ചിരഞ്ജീവിയായ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെയാണ് ബച്ചൻ അവതരിപ്പിക്കുന്നത്. ഡീ-ഏജിംഗ് ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിച്ച ചെറുപ്പകാലത്തെ വേഷമാണ് ടീസറിൽ ഉള്ളത്.
Read More Entertainment Stories Here
- വിജയം രാജകീയം; കോഹ്ലിയുടെ നേട്ടത്തിൽ നിറ കണ്ണുകളോടെ അനുഷ്ക
- ചാർളി അമ്മയായി; കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് രക്ഷിത് ഷെട്ടി
- ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച ആഢംബര വാച്ചിന്റെ വില അറിയാമോ?
- വേർപിരിഞ്ഞ മകളെ എഐയുടെ സഹായത്തോടെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ; നിറകണ്ണുകളോടെ വിജയുടെ അമ്മ
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
- ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.