scorecardresearch

വിജയം രാജകീയം; കോഹ്ലിയുടെ നേട്ടത്തിൽ നിറ കണ്ണുകളോടെ അനുഷ്ക

ഞായറാഴ്ച നടന്ന ചെന്നൈ- ബെംഗളൂരു മത്സരത്തിൽ നിന്നുള്ള വീഡിയോകളാണ് ശ്രദ്ധനേടുന്നത്

ഞായറാഴ്ച നടന്ന ചെന്നൈ- ബെംഗളൂരു മത്സരത്തിൽ നിന്നുള്ള വീഡിയോകളാണ് ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Anushka Sharma, Virat Kohli

ചിത്രം: സ്ക്രീൻഗ്രാബ്

ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ആവേശത്തിന്റെ അതിർവരമ്പുകൾ വാനോളം ഉയർത്തിയ മത്സരമാണ് ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും പ്ലെ ഓഫ് യോഗ്യത നിർണയിക്കുന്ന മത്സരമായികുന്നു ഇത്. ഫൈനലിനോട് സമാന പ്രതീതി സൃഷ്ടിച്ച മത്സരത്തിൽ 27 റൺസിനാണ് കോഹ്ലിയും സംഘവും വിജയിച്ചത്.

Advertisment

യോഗ്യതാ മത്സരത്തിൽ ടീം വിജയിച്ചപ്പോൾ വിരാട് കോഹ്ലിയും വികാരാധീനനായി. കോഹ്ലിയുടെ വിജയത്തിൽ കണ്ണ് നിറയുന്ന നടിയും ഭാര്യയുമായ അനുഷ്ക ശർമ്മയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വിജയത്തിൽ ആഹ്ലാദിക്കുന്നതും, നിറ കണ്ണുകളോടെ കോഹ്ലിയെ അനുഷ്ക നോക്കുന്നതും വീഡിയോയിൽ കാണാം. 

തുടർ തോൽവികളിലൂടെ പൊയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ബെംഗളൂരു, തുടർച്ചയായ ആറു വിജയങ്ങളിലൂടെയാണ് പ്ലെ ഓഫിൽ കടന്നത്. തുടർ പരാജയങ്ങളിൽ നിന്നുള്ള വിജയക്കുതിപ്പിൽ, ടീമിന്റെ നെടുംതൂണായി കരുത്തേകിയത് വിരാട് കോഹ്ലി തന്നെയാണ്. 

Advertisment

പ്ലെ ഓഫിൽ കടന്ന ബെംഗളൂരുവിനെ സംബന്ധിച്ച്, കന്നി ഐപിഎൽ കിരീടം എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളും പ്ലെ ഓഫ് യോഗ്യത നേടി.

Read More Entertainment Stories Here

IPL 2024 Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: