scorecardresearch

കാത്തിരിപ്പിന് വിരാമം മോഹൻലാലിൻ്റെ ആ പാൻ ഇന്ത്യൻ ചിത്രം തിയേറ്ററിലേയ്ക്ക്

തൻ്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ആവേശം പകരുന്ന നിരവധി സർപ്രൈസുകളാണ് മോഹൻലാൽ ഒരുക്കിവച്ചത്

തൻ്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ആവേശം പകരുന്ന നിരവധി സർപ്രൈസുകളാണ് മോഹൻലാൽ ഒരുക്കിവച്ചത്

author-image
Entertainment Desk
New Update
Vrusshabha Theatre Release

Vrusshabha Theatre Release Date: വൃഷഭ തിയേറ്ററിലേയ്ക്ക്

Vrusshabha Theatre Release Date: മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ' തിയേറ്റർ റിലീസിനൊരുങ്ങുന്നു. നന്ദകിഷോർ സംവിധാനം ചെയ്യുന്ന. സഞ്ജയ് കപൂറിൻ്റെ മകൾ ഷനായ കപൂറും ലാലേട്ടനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Advertisment

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഇവർക്കൊപ്പം നടൻ റോഷൻ മേക്കയും കൈകോർക്കുന്നുണ്ട്.

ചിത്രീകരണം തുടങ്ങി അധികം വൈകാതെ സിനിമ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ മോഹൻലാൽ തന്നെയാണ് 2025 ഒക്ടോബർ 16ന് വൃഷഭ തിയേറ്ററിലെത്തുന്നു എന്ന് അറിയിച്ചത്. 

''കാത്തിരിപ്പ് അവസാനിക്കുന്നു, കൊടുങ്കാറ്റ് ഉണരുന്നു. നിങ്ങളുടെ ആത്മാവിനെ ജ്വലിപ്പിക്കുന്ന, കാലത്തിലൂടെ പ്രതിധ്വനിക്കുന്ന കഥ പറയുന്ന വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അഭിമാനത്തോടെ ഞാൻ പുറത്തു വിടുന്നു'' എന്ന കുറിപ്പും ലാലേട്ടൻ പോസ്റ്ററിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 

Advertisment

ഇത് വെറുമൊരു സിനിമയല്ല, എപ്പിക് ആക്ഷൻ എൻ്റർടെയ്നറാണ്. സീറ്റ് എഡ്ജ് ത്രില്ലർ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് മോഹൻലാൽ മുമ്പ് സൂചിപ്പിച്ചിരുന്നു.

മലയാളത്തിലും തെലുങ്കിലുമായി ഒരേ സമയം ചിത്രീകരണം പൂർത്തിയാക്കി ആഗോള തലത്തിൽ വമ്പൻ ദൃശ്യാനുഭവം ഉറപ്പാക്കാൻ ഒരുങ്ങുകയാണ് വൃഷഭയുടെ അണിയപ്രവർത്തകർ. ഇന്ത്യയിലുടനീളവും വിദേശത്തും ചിത്രം ബോക്സ് ഓഫിസിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

Read  More:

Mohanlal Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: