/indian-express-malayalam/media/media_files/2025/05/21/JwBusBZ95gNTZrFth4yv.jpg)
ഹൃദയപൂർവ്വം
നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം. കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'ഹൃദയപൂർവ്വം' ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തിരിക്കുകയാണ്. മാളവിക മോഹനും, സംഗീത് പ്രതാപും ഒരുമിച്ചുള്ള ചിത്രമാണ് പോസ്റ്ററിൽ.
'ഹൃദയത്തിൽ നിന്ന് നേരിട്ട്, എൻ്റെ പ്രിയപ്പെട്ടവർക്കരികെ നിന്ന്' എന്ന കുറിപ്പും പോസ്റ്ററിനൊപ്പം നൽകിയിരിക്കുന്നു.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിനു പുറത്തു വച്ചാണ് ചിത്രീകരണം നടക്കുന്നത്. മേഹൻലാലിനൊപ്പം സിദ്ദിഖ്, സബിതാ ആനന്ദ്, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സോനു ടി പിയാണ് തിരക്കഥയും സംഭാഷണവും. അനൂപ് സത്യൻ ചിത്രത്തൻ്റെ പ്രധാന സംവിധാന സഹായി.
ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന ഒരു പ്ലസൻ്റ് സിനിമയായിരിക്കും ഹൃദയപൂർവ്വം എന്ന് സത്യൻ അന്തിക്കാട് സൂചിപ്പിച്ചിരുന്നു. എമ്പുരാൻ, തുടരും എന്നീ ഹിറ്റുകൾക്കു ശേഷം തിയേറ്റർ കീഴടക്കൻ ഒരുങ്ങുന്ന സൂപ്പർ ഹിറ്റ് കോമ്പോ എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ മനു മഞ്ജിത്താണ് നിർവഹിച്ചിരിക്കുന്നത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.
Read More:
- ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ബിഗ് ബോസ്
- അത് തലേല് വന്നാ പിന്നെ പോവൂലാ; കുറുമ്പും കുസൃതിയുമായി മോഹൻലാൽ, വീഡിയോ
- പ്രിയപ്പെട്ട ലാലിനു ആശംസകളുമായി പതിവു തെറ്റാതെ ഇച്ചാക്ക എത്തി
- ചക്കയിൽ വിരിഞ്ഞ വിസ്മയം; മോഹൻലാൽ ചിത്രം വൈറൽ
- ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ ചിക്കൻ റോസ്റ്റ്, ലാലേട്ടൻ്റെ റെസിപ്പി ട്രൈ ചെയ്യൂ
- "ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും," കാത്തിരുന്ന ആ ചിത്രം പങ്കുവച്ച് മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.