/indian-express-malayalam/media/media_files/2025/05/21/JwVt9dyj0u5soioJs8bH.jpg)
Happy Birthday Mohanlal: മലയാളികളുടെ പ്രിയപ്പെട്ട 'ലാലേട്ടന്റെ 65-ാം ജന്മദിനമാണ് ഇന്ന്. മോഹൻലാലിന്റെ ആരാധകർ മാത്രമല്ല സിനിമയിലെ സഹപ്രവർത്തകരും താരത്തിനു ആശംസകൾ നേരുന്ന തിരക്കിലാണ്.
പിറന്നാൾ ദിനത്തിൽ ആരാധകരും സിനിമയിലെ സഹപ്രവർത്തകരുമെല്ലാം പങ്കുവച്ച മോഹൻലാൽ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ എങ്ങും. അക്കൂട്ടത്തിൽ കൗതുകമുണർത്തുന്നൊരു വീഡിയോയും കാണാം.
റെക്കോർഡിംഗിനിടെ വരികൾ തെറ്റിപ്പോവുമ്പോൾ കുസൃതി കാട്ടിയും ചിരിച്ചും കളി പറഞ്ഞുമൊക്കെ കൂളായി നിൽക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാവുക. 'അത് തലേല് വന്നാ പിന്നെ പോവൂലാ, നമുക്ക് പിന്നെ എടുക്കാം," എന്ന് മോഹൻലാൽ പറയുന്നതും വീഡിയോയിൽ കാണാം. ഇത്ര സിമ്പിളായിരുന്നോ ഞങ്ങളുടെ ലാലേട്ടൻ എന്നാണ് ആരാധകരുടെ ചോദ്യം.
സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയുടെ മോഹൻലാലിന്റെ ഈ കൂൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പതിവുപോലെ തന്റെ പ്രിയപ്പെട്ട ലാലിനു സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേരാൻ മമ്മൂട്ടി മറന്നില്ല. മോഹൻലാലിനൊപ്പമുള്ളൊരു ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ്’എന്ന വിശേഷണം മോഹന്‍ലാലിനു സ്വന്തം. ഇടക്കാലത്ത് നഷ്ടമായ ബോക്സ് ഓഫീസിലെ അപ്രമാധിത്യം മോഹൻലാൽ തിരിച്ചു പിടിച്ചിരിക്കുകയാണ് ഇപ്പോൾ. ഇതുവരെ മറ്റാർക്കും തകർക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ് ഉള്ളത്. ഒരു മാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. ഒരു മാസത്തിനകത്ത് തിയേറ്ററുകളിലെത്തിയ മോഹൻലാലിന്റെ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളാണ് 200 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുന്നത്.
Read More
- 'ജീവിതത്തിൽ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നപ്പോഴാണ് ഗർഭിണിയായത്': അമല പോൾ
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പലരും ഫോൺ പോലും എടുക്കാതെയായി: കുറിപ്പുമായി മനീഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.