scorecardresearch

പ്രിയപ്പെട്ട ലാലിനു ആശംസകളുമായി പതിവു തെറ്റാതെ ഇച്ചാക്ക എത്തി

Happy Birthday Mohanlal: മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന്റെ 65-ാം പിറന്നാൾ ആണിന്ന്. താരത്തിനെ ആശംസകൾ കൊണ്ട് മൂടുകയാണ് സഹപ്രവർത്തകരും ആരാധകരും

Happy Birthday Mohanlal: മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന്റെ 65-ാം പിറന്നാൾ ആണിന്ന്. താരത്തിനെ ആശംസകൾ കൊണ്ട് മൂടുകയാണ് സഹപ്രവർത്തകരും ആരാധകരും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal 65th Birthday

Mohanlal Birthday Celebrity Wishes Photos Status, Happy Birthday Mohanlal: മലയാളികളുടെ പ്രിയപ്പെട്ട 'ലാലേട്ടന്റെ 65-ാം ജന്മദിനമാണ് ഇന്ന്. മോഹൻലാലിന്റെ ആരാധകർ മാത്രമല്ല സിനിമയിലെ സഹപ്രവർത്തകരും താരത്തിനു ആശംസകൾ നേരുന്ന തിരക്കിലാണ്.

Advertisment

തന്റെ പ്രിയപ്പെട്ട ലാലിനു പിറന്നാൾ ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടിയും ആശംസകൾ പങ്കുവച്ചിട്ടുണ്ട്.

"പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ. എന്നും എന്നെന്നും സ്നേഹവും ആദരവും മാത്രം," എന്നാണ് മഞ്ജു വാര്യരുടെ ആശംസ.

Advertisment

ടൊവിനോ തോമസ്, രമേഷ് പിഷാരടി, അനു സിതാര, അനുശ്രീ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, ഇർഷാദ് തുടങ്ങി സിനിമാലോകത്തുനിന്നും നിരവധി പേരാണ് പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. 

മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ്’എന്ന വിശേഷണം മോഹന്‍ലാലിനു സ്വന്തം. ഇതുവരെ മറ്റാർക്കും തകർക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ് ഉള്ളത്. ഒരു മാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. ഒരു മാസത്തിനകത്ത് തിയേറ്ററുകളിലെത്തിയ മോഹൻലാലിന്റെ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളാണ് 200 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുന്നത്.

വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നതും അതുകൊണ്ടുതന്നെ. 

സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല.

വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ സ്ഥാനവും നല്‍കി.

Read More

Mohanlal Birthday

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: