scorecardresearch

Maranamass OTT: മരണമാസ്സ് ഒടിടിയിലേയ്ക്ക്, എവിടെ കാണാം?

Maranamass Ott Release: റിപ്പർ ചന്ദ്രന് ശേഷം കേരളംകണ്ട ഏറ്റവും വലിയ സീരിയൽ കില്ലർ ദേ ഇവിടെയുണ്ട്!; സസ്പെൻസും ചിരിയും നിറയുന്ന മരണമാസ്സ് ഇനി ഒടിടിയിൽ കാണാം

Maranamass Ott Release: റിപ്പർ ചന്ദ്രന് ശേഷം കേരളംകണ്ട ഏറ്റവും വലിയ സീരിയൽ കില്ലർ ദേ ഇവിടെയുണ്ട്!; സസ്പെൻസും ചിരിയും നിറയുന്ന മരണമാസ്സ് ഇനി ഒടിടിയിൽ കാണാം

author-image
Entertainment Desk
New Update
Maranamass Ott Release

Maranamass Ott Release Date & Where To Watch

Maranamass Ott Release Date and Platform: ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന മരണമാസ്സ് ഒടിടിയിലേയ്ക്ക്. വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ.

Advertisment

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.

നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. 

Maranamass OTT: മരണമാസ്സ്  ഒടിടി

Advertisment

സോണി ലിവിലൂടെയാണ് മരണമാസ്സ് ഒടിടിയിലെത്തുന്നത്. മേയ് 15ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും

Basil Joseph Tovino Thomas OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: