/indian-express-malayalam/media/media_files/2025/05/05/AECAhPa4TFJBTrVTxiT5.jpg)
'സർക്കീട്ട്' | ചിത്രം: ഇൻസ്റ്റഗ്രാം
'കിഷ്കിന്ധാ കാണ്ഡം', 'രോഖാചിത്രം' എന്നീ സിനിമകൾക്കു ശേഷം ഫാമിലി ഡ്രാമയുമായി 'സർക്കീട്ടി'ലൂടെ വീണ്ടും എത്തുകയാണ് ആസിഫ് അലി. 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ താമറാണ് സർക്കീട്ട് ഒരുക്കുന്നത്. 'പൊൻമാൻ' എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ലോറിൻ ഡൊമിനിക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദിവ്യ പ്രഭയാണ് സർക്കീട്ടിലെ നായിക. ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ദീപക് പറമ്പോൾ, സുധീഷ് സ്കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇപ്പോഴിതാ സർക്കീട്ടിലെ മൂന്നാമത്ത ഗാനമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
അൻവർ അലിയുടെ വരികൾക്ക് ഷഹബാസ് അമൻ ശബ്ദം നൽകിയ താരകം എന്ന ഗാനമാണിത്. ഗോവിന്ദ് വസന്താണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഹോപ്പ് സോങ്, ജോപ്പ് സോങ് എന്നിവയാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ. മെയ് 8 ന് സർക്കീട്ട് തിയേറ്ററിൽ റിലീസിനെത്തും.
ചിത്രത്തിൻ്റെ എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്,ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ് എന്നിവരാണ്.
Read More
- ആക്ഷൻ ത്രില്ലറുമായി ആനന്ദ് രാജ്; 'കാളരാത്രി' 'ടീസർ
- "പല്ലിക്ക് മേക്കപ്പ് ഇട്ടപോലെ ഉണ്ടല്ലോ," കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
- 'ചക്കരയുമ്മ,' സുൽഫത്തിന് പിറന്നാൾ ആശംസയുമായി ദുൽഖർ
- പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്ത് പൊലീസ്
- അന്ന് മൈനസ് ഏഴ് ഡിഗ്രിയിൽ ഞങ്ങൾ മരിച്ചുപോവുമായിരുന്നു: മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കിട്ട് സാറയും ജാൻവിയും
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.