scorecardresearch

പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്ത് പൊലീസ്

കന്നഡ ഗാനം ആലപിക്കാൻ കാണികൾ തുടർച്ചയായി ആവശ്യപ്പെട്ടതോടെ ഗായകൻ പ്രകോപിതനായി നടത്തിയ പരാമർശമാണ് വിവാദമായത്

കന്നഡ ഗാനം ആലപിക്കാൻ കാണികൾ തുടർച്ചയായി ആവശ്യപ്പെട്ടതോടെ ഗായകൻ പ്രകോപിതനായി നടത്തിയ പരാമർശമാണ് വിവാദമായത്

author-image
Entertainment Desk
New Update
Sonu Nigam, sonu nigam kannada song

ചിത്രം: ഇൻസ്റ്റഗ്രാം

ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗം നടത്തിയ പരാമർശം വിവാദമായതോടെ കേസെടുത്ത് പൊലീസ്. കർണാടക രക്ഷണ വേദിക എന്ന തീവ്ര കന്നഡ സംഘടനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കന്നഡ ഗാനം ആലപിക്കാൻ കാണികൾ തുടർച്ചയായി ആവശ്യപ്പെട്ടതോടെ ഗായകൻ പ്രകോപിതനായി നടത്തിയ പരാമർശമാണ് വിവാദമായത്.

Advertisment

ഏപ്രിൽ 25ന്, ആവലഹള്ളിയിലെ ഈസ്റ്റ് പോയിന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന പരിപാടിക്കിടിയെണ് സംഭവം. സോനു നിഗം ​പരിപാടി ​അവതരിപ്പിക്കുന്നതിനിടെ, കാണികൾ തുടർച്ചയായി കന്നഡ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് താരം മൈക്കിലൂടെ നടത്തിയ പ്രതികരണമാണ് വിമർശനം നേരിട്ടത്. 

'കന്നഡ ഗാനങ്ങള്‍ പാടാന്‍ എനിക്ക് ഇഷ്ടമാണ്.  കര്‍ണാടകയിലെ ജനങ്ങളെ ഞാൻ ബഹുമാനിക്കുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ പാടിയ ഏറ്റവും മികച്ച ഗാനങ്ങൾ കന്നഡയിലാണ്. ഒരുപാട് സ്‌നേഹത്തോടെയാണ് നിങ്ങള്‍ക്കിടയിലേക്കു വരുന്നത്. പക്ഷേ ഒരു പയ്യന്‍, അവന് എത്ര വയസ്സുണ്ടെന്ന് എനിക്കറിയില്ല. അവന്‍ ജനിക്കുന്നതിനു മുമ്പ് ഞാന്‍ കന്നഡ ഗാനങ്ങള്‍ പാടിത്തുടങ്ങിയതാണ്. അവന്‍ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. ‘കന്നഡ, കന്നഡ’ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. പഹൽഗാം ആക്രമണം പോലുള്ള സംഭവങ്ങൾക്ക് കാരണം ഈ മനോഭാവമാണ്. എനിക്ക് കന്നഡിഗരെ ഇഷ്ടമാണ്, ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു,’ എന്നായിരുന്നു ഗായകന്റെ പരാമർശം.

സംഗീത പരിപാടിയിൽ നിന്നുള്ള വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സോനു നിഗത്തിനെതിരെ വിമർശനം ഉയരുകയായിരുന്നു. പഹൽഗാം പരാമർശം, കർണാടക സ്വദേശികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഭാഷാ വിഭാഗങ്ങൾക്കിടയിൽ സംഘർഷത്തിന് കാരണമാകുമെന്നും കാണിച്ച് കർണാടക രക്ഷണ വേദിക ബെംഗളൂരു ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റ് എ ധർമ്മരാജ് ആണ് പൊലീസിൽ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയിലെ 351(1), 352, 353 എന്നീ വകുപ്പുകൾ പ്രകാരം ആവലഹള്ളി പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

Advertisment
Police Case Kannada Sonu Nigam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: