Kalaratri Teaser: കാളരാത്രി ടീസർ
സംവിധായകൻ ആനന്ദ് രൃഷ്ണരാജിൻ്റെ ഏറ്റവും പുതിയ ചിത്രം 'കാളരാത്രി'യുടെ ടീസർ ശ്രദ്ധേയമാകുന്നു. 'ആർജെ മഡോണ' എന്ന ചിത്രത്തിനു ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗ്രോമോങ്ക് പിക്ചേഴ്സാണ് ഇതിൻ്റെ നിർമ്മാണം.
തമിഴ് ബ്ലോക്ക്ബസ്റ്റർ 'കൈതി'യുടെ കേരളത്തിലെ വിതരണക്കാരായിരുന്നു ഗ്രോമോങ്ക് പിക്ചേഴേസ്. കൈതിക്കു ശേഷം കമ്പനിയും സ്വതന്ത്ര നിർമ്മാണ സംരംഭം കൂടിയാണിത്.
പുതുമുഖ താരങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരോടൊപ്പം തമ്പു വിൽസൺ, അഭിമന്യു സജീവ്, മരിയ സുമ, ജോളി അൻ്റണി, എന്നിവരും വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്നു. ത്രില്ലംഗ് ആയിട്ടുള്ള ആക്ഷൻ രംഗങ്ങളാണ് ടീസറിൽ കാണുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ്: മനോജ് മോഹനൻ, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി ബാബു, ലൈൻ പോഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, ഡിഒപി ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്സ് വർഗ്ഗീസ്,മാർക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്സ്, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ. ഒക്ടോബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും.
Read More
- "പല്ലിക്ക് മേക്കപ്പ് ഇട്ടപോലെ ഉണ്ടല്ലോ," കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
- 'ചക്കരയുമ്മ,' സുൽഫത്തിന് പിറന്നാൾ ആശംസയുമായി ദുൽഖർ
- പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്ത് പൊലീസ്
- അന്ന് മൈനസ് ഏഴ് ഡിഗ്രിയിൽ ഞങ്ങൾ മരിച്ചുപോവുമായിരുന്നു: മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കിട്ട് സാറയും ജാൻവിയും
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.