/indian-express-malayalam/media/media_files/2025/05/04/ukE3kOgyt69bDSfOB4mw.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ദുൽഖർ സൽമാൻ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഭാര്യയെന്ന നിലയിലും ദുൽഖർ സൽമാന്റെ അമ്മയെന്ന നിലയിലും മലയാളികൾക്ക് സുൽഫത്ത് സുപരിചിതയാണ്. സുൽഫത്തിന്റെ പിറന്നാൾ ദിനമാണിന്ന്. ഉമ്മയുടെ ജന്മദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ ആശംസ നേർന്നിരിക്കുകയാണ് ദുൽഖർ.
ഉമ്മയ്ക്കൊപ്പമുള്ള ചിത്രവും 'ചക്കരയുമ്മ, ജന്മദിനാശംസകൾ' എന്ന കുറിപ്പും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. നടൻ ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, കല്യാണി പ്രിയദർശൻ, മനോജ് കെ. ജയൻ തുടങ്ങി നിരവധി സിനിമ താരങ്ങളും പോസ്റ്റിൽ ആശംസ നേർന്നിട്ടുണ്ട്.
അതേസമയം, നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ദുൽഖർ സൽമാൻ. ആർഡിഎക്സിലൂടെ ശ്രദ്ധനേടിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിലാണ് ദുൽഖർ അടുത്തതായി അഭിനയിക്കുക.
ആന്റണി വർഗ്ഗീസ് പെപ്പെ, തമിഴ് സംവിധായകൻ മിഷ്കിൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരൻ, ഷഹബാസ് റഷീദ് എന്നിവരാണ് സംഭാഷണം.
ജേക്സ് ബിജോയ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങും അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കറായിരുന്നു ദുൽഖറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം അടക്കം വിവിധ ഭാഷകളിൽ എത്തിയ ചിത്രം വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്.
Read More
- "പല്ലിക്ക് മേക്കപ്പ് ഇട്ടപോലെ ഉണ്ടല്ലോ," കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
- പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്ത് പൊലീസ്
- അന്ന് മൈനസ് ഏഴ് ഡിഗ്രിയിൽ ഞങ്ങൾ മരിച്ചുപോവുമായിരുന്നു: മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കിട്ട് സാറയും ജാൻവിയും
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us