/indian-express-malayalam/media/media_files/2025/05/05/qzHPcsIWgTnsaL4dwJHi.jpg)
'പ്രിൻസ് ആൻ്റ് ഫാമിലി'
ഒരു ഇടവേളയ്ക്കു ശേഷം ദിലീപ് വീണ്ടും കുടുംബപ്രേക്ഷകരിലേയ്ക്കെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് ആൻ്റ് ഫാമിലി. ബിൻ്റോ സ്റ്റീഫനാണ് ചിത്രത്തിൻ്റെ സംവിധാനം. ഏപ്രിൽ അവസാനത്തോടെ തിയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിൽ ചിത്രത്തിൻ്റെ റിലീസ് തീയതി മാറ്റി വയ്ക്കുകയായിരുന്നു.
ഫാമിലി കോമഡി ചിത്രമായാണ് പ്രിൻ ആൻ്റ് ഫാമിലി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ ഏറ്റുവും പുതിയ ടീസർ അണിയറപ്രവർത്തർ പുറത്തു വിട്ടിരിക്കുകയാണ്. ജനപ്രിയ നായകനായുള്ള ദിലീപിൻ്റെ ശക്തമായ ഒരു തിരിച്ചു വരവായിരിക്കും ഇത് എന്ന പ്രതീക്ഷ ആരാധകർ കമൻ്റിൽ പങ്കുവച്ചിട്ടുണ്ട്.
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രമാണിത്. ദിലീപിനൊപ്പം, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ദീഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആൻ്റണി, അശ്വിൻ ജോസ്, പാർവതി രാജൻ ശങ്കരാടി, എന്നീ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളിൽ എത്തുന്നു.
നവാഗതനായ ബിൻ്റോ ജോസഫാണ് ചിത്രത്തിൻ്റെ സംവിധാനം. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നിവയ്ക്കു ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രമാണിത്. ബീൻ്റോ സ്റ്റീഫൻ്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.
കേശുവിൻ്റെ വീടിൻ്റെ നാഥൻ എന്ന ചിത്രത്തിനു ശേഷം ഉർവശിയും ദിലീപും ഒന്നിച്ചെത്തുന്നതും ഇതിൻ്റെ പ്രത്യേകതയാണ്.
ജസ്റ്റിൻ സ്റ്റീഫനാണ് കോ പ്രൊഡ്യൂസർ, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ആർട്ട് അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി. മേക്കപ്പ് റഹീം കൊടങ്ങല്ലൂർ.കോറിയോഗ്രാഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. പിആർഓ മഞ്ജു ഗോപിനാഥ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
Read More
- ഷഹബാസിൻ്റെ ശബ്ദത്തിൽ 'സർക്കീട്ടി'ലെ പുതിയ ഗാനം
- ആക്ഷൻ ത്രില്ലറുമായി ആനന്ദ് രാജ്; 'കാളരാത്രി' 'ടീസർ
- "പല്ലിക്ക് മേക്കപ്പ് ഇട്ടപോലെ ഉണ്ടല്ലോ," കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
- 'ചക്കരയുമ്മ,' സുൽഫത്തിന് പിറന്നാൾ ആശംസയുമായി ദുൽഖർ
- പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്ത് പൊലീസ്
- അന്ന് മൈനസ് ഏഴ് ഡിഗ്രിയിൽ ഞങ്ങൾ മരിച്ചുപോവുമായിരുന്നു: മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കിട്ട് സാറയും ജാൻവിയും
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us