scorecardresearch

'ബിഗ് ബോസ്' വിജയിയായ അനിയത്തിക്ക് പ്രിയങ്ക കൊടുത്ത സമ്മാനം

എന്ത് സമ്മാനമാണ് നിനക്ക് വേണ്ടത്, കുറച്ചു പണം അയക്കട്ടെ? എന്നാണ് പ്രിയങ്ക ആദ്യം ചോദിച്ചതെന്ന് മന്നാര ഓർക്കുന്നു

എന്ത് സമ്മാനമാണ് നിനക്ക് വേണ്ടത്, കുറച്ചു പണം അയക്കട്ടെ? എന്നാണ് പ്രിയങ്ക ആദ്യം ചോദിച്ചതെന്ന് മന്നാര ഓർക്കുന്നു

author-image
Entertainment Desk
New Update
Mannara Chopra and Priyanka Chopra

ചിത്രം:​ ഇൻസ്റ്റഗ്രാം

ഹിന്ദി ബിഗ് ബോസ് സീസൺ 17, രണ്ടാം റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ട, നടി മന്നാരാ ചോപ്രയാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിയൽ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം പാപ്പരാസികളുമായി സംസാരിക്കുന്നതിനിടെ, കസിൻ സഹോദരി പ്രിയങ്ക ചോപ്രയും ഭർത്തവ് നിക്ക് ജോനാസുമായി രണ്ട് മണിക്കൂറോളം സംസാരിച്ചതായി മന്നാര വെളിപ്പെടുത്തിയിരുന്നു. പ്രിയങ്ക തന്റെ എല്ലാ എപ്പീസോഡുകളും കണ്ടിട്ടുണ്ടെന്നും, തൻ്റെ പ്രകടനത്തിൽ അഭിമാനിക്കുന്നുണ്ടെന്നും മന്നാര പറഞ്ഞു.

Advertisment

"നിന്റെ ടാഗുകൾ സോഷ്യൽ മീഡിയയിൽ എല്ലായിടത്തും കാണാമായിരുന്നു. എനിക്ക് ഷോയിലെ നിന്റെ എല്ലാ യാത്രയും അറിയം. മത്സരിക്കാൻ നീ നമ്മുടെ കുടുംബ പേര്​ ഉപയോഗിക്കാതിരുന്നതിൽ എനിക്ക് അഭിമാനമുണ്ട്," പ്രിയങ്ക ഫോണിലൂടെ അറിയിച്ചതായി മന്നാര പറഞ്ഞു.

"എന്ത് സമ്മാനമാണ് നിനക്ക് വേണ്ടത്, കുറച്ചു പണം അയക്കട്ടെ? എന്നാണ് പ്രിയങ്ക ആദ്യ ചോദിച്ചത്, എന്നാൽ ഞാൻ വസ്ത്രങ്ങൾ വാങ്ങിത്തരാനാണ് ആവശ്യപ്പെട്ടത്. കാരണം എനിക്ക് ധാരാളം പരിപാടികൾക്ക് പോകാനുള്ളതിനാൽ വസ്ത്രങ്ങളാണ് ആവശ്യം. വാങ്ങിത്തരാം എന്ന് പ്രിയങ്ക പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ അതിനായുള്ള കാത്തിരിപ്പിലാണ്," മന്നാര കൂട്ടിച്ചേർത്തു..

Advertisment

ബിഗ്ബോസ് വിജയത്തിന് ശേഷം മന്നാര തന്റെ ഇൻസ്റ്റഗ്രാം ബയോ, 'ബിഗ് ബോസ് 17 റണ്ണറപ്പ്, വനിതാ വിഭാഗം വിജയി' എന്ന് മാറ്റിയിരുന്നു. ഇതോടെ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ താരത്തിനെതിരേ മോശം കമന്റുമായെത്തിയിരുന്നു.

Read Here

Priyanka Chopra Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: