scorecardresearch

മണിച്ചിത്രത്താഴ് റീ-റിലീസിൽ കൊയ്തത് കോടികൾ

റീ-റിലീസിൽ പുത്തൻ റെക്കോർഡ് ഇട്ടിരിക്കുകയാണ് മണിച്ചിത്രത്താഴ്. ആഗസ്റ്റ് 17ന് റീ- റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയ കളക്ഷൻ എത്രയെന്നറിയാമോ?

റീ-റിലീസിൽ പുത്തൻ റെക്കോർഡ് ഇട്ടിരിക്കുകയാണ് മണിച്ചിത്രത്താഴ്. ആഗസ്റ്റ് 17ന് റീ- റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയ കളക്ഷൻ എത്രയെന്നറിയാമോ?

author-image
Entertainment Desk
New Update
Manichithrathazhu re release box office collection

Manichitrathazhu re-release Box Office Collection

Manichithrathazhu Box Office: കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമാണ് മണിച്ചിത്രത്താഴ്.  മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളിൽ റീ- റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ റീ റിലീസിന് വലിയ പിന്തുണയാണ് പ്രേക്ഷകർ നൽകിയത്.

Advertisment

31 വര്‍ഷത്തിന് ശേഷമാണ് ചിത്രം റീ റിലീസ് ചെയ്തത്.  ആഗസ്റ്റ് 17 നായിരുന്നു ചിത്രത്തിന്റെ റീ റിലീസ്. ഡോള്‍ബി അറ്റ്മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിലാണ് സിനിമ റീ-  റിലീസ് ചെയ്തത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം റീ- റിലീസ് ചെയ്തത്.  

റീ-റിലീസിൽ പുത്തൻ റെക്കോർഡ് ഇട്ടിരിക്കുകയാണ് മണിച്ചിത്രത്താഴ്. ആഗോളതലത്തില്‍ 4.71 കോടി രൂപയാണ് ചിത്രം നേടിയത്. ഇതില്‍ 3.15 കോടി രൂപയാണ് കേരളത്തിൽ നിന്നും കളക്റ്റ് ചെയ്തത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും ഓവർസീസ് കളക്ഷനുമെല്ലാം ചേർന്ന് 1.56 കോടിയും ചിത്രം നേടി. ഇതോടെ മണിച്ചിത്രത്താഴിന്റെ ആജീവനാന്തകളക്ഷൻ 7.5 കോടിയായി.

ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മണിച്ചിത്രത്താഴ് റിലീസ് ചെയ്തത് 1993ൽ ആണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തെ കൾട്ട് ക്ലാസിക് എന്നാണ് സിനിമാപ്രേമികൾ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മധു മുട്ടം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

Advertisment

മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ അരങ്ങ് തകർത്തപ്പോൾ ഗംഗ, നാഗവല്ലി എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളായി ശോഭന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആ വർഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭന നേടിയിരുന്നു. 1993ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.

കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 

Read More Entertainment Stories Here

    Manichithrathazhu Malayalam Movie Box Office

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: