/indian-express-malayalam/media/media_files/edEOUi97KZnTBQmBBmrK.jpg)
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്ന അഭിനേതാക്കളാണ് മമ്മൂട്ടിയും ശ്രീനിവാസനും. വർഷങ്ങൾ നീണ്ട, ശക്തമായൊരു സൗഹൃദം തന്നെ ഇരുവർക്കുമിടയിൽ ഉണ്ട്. ശ്രീനിവാസനെ കുറിച്ച് ഏതാനും മാസങ്ങൾക്കു മുൻപു മമ്മൂട്ടി നടത്തിയൊരു വെളിപ്പെടുത്തൽ ആരിലും കൗതുകം ഉണർത്തും.
സിനിമയിൽ ആദ്യമായി തനിക്ക് 500 രൂപ പ്രതിഫലമായി കയ്യിൽ വച്ചു തന്നയാൾ ശ്രീനിവാസനാണെന്നാണ് മമ്മൂട്ടി പറയുന്നത്. 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ പ്രമോഷനിടെ അവതാരകൻ ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടി ഇക്കാര്യം ഓർത്തെടുത്തത്.
മമ്മൂട്ടി- ശ്രീനിവാസൻ സൗഹൃദത്തെ കുറിച്ച് ധ്യാൻ സംസാരിക്കുന്ന ഒരു വീഡിയോ കാണിച്ചുകൊണ്ട്, "പലപ്പോഴും ശ്രീനിവാസന് പണം നൽകി സഹായിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ," എന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. "പൈസ എനിക്കാണ് പുള്ളി ആദ്യം തരുന്നത്. മേള എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പ്രതിഫലമായി 500 രൂപയുടെ ചെക്ക് എനിക്കാദ്യം തരുന്നത് ശ്രീനിവാസനാണ്." .
ചിരിയോടെ അവതാരകനോട്, 'ഇപ്പോൾ ടൈറ്റിൽ ആയല്ലോ അല്ലേ?' എന്ന് ചോദിക്കുന്നതും കാണാം.
മമ്മൂട്ടി- ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന എത്രയോ ചിത്രങ്ങൾ ഇന്നും മലയാളികൾക്കേറെ പ്രിയപ്പെട്ടവയാണ്. അഴകിയ രാവണന്‍, മഴയെത്തും മുന്‍പേ, കഥ പറയുമ്പോള്‍, ഒരു മറവത്തൂര്‍ കനവ് എന്നിവ അവയിൽ ചിലതുമാത്രം.
Read More Entertainment Stories Here
- ഇതാണ് ആ രണ്ടുവരി പാട്ട്; അമ്മയ്ക്കൊപ്പം ഗംഭീര പ്രകടനവുമായി ഇന്ദ്രജിത്ത്
- പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയിൽ; ഞെട്ടിക്കുന്ന ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ പങ്കുവച്ച് ഗോകുൽ
- ഞങ്ങൾ പ്രണയത്തിലാകാൻ കാരണം ആ തമിഴ് നടൻ; വെളിപ്പെടുത്തി നയൻതാരയും വിഘ്നേഷും
- വാടക കൊടുക്കാൻ ആളില്ല; കുടുംബത്തിൻ്റെ ഏക ആശ്രയം ഞാനാണ്: നോറ ഫത്തേഹി
- നിന്നെ കാവിലെ പാട്ട് മത്സരത്തിന് കണ്ടോളാം; ധ്യാനിനോട് ബേസിൽ, ഇടയിൽ കുത്തിത്തിരിപ്പുമായി അജു
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സുപ്രിയ അല്ലേ ആ സ്കൂട്ടറിൽ പോയത്?; വൈറലായി വീഡിയോ
- അന്നൊരു മലയാളി പെൺകുട്ടി തന്നെ ഞെട്ടിച്ചെന്ന് അക്ഷയ് കുമാർ, അതു ഞാനെന്ന് സുരഭി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.