scorecardresearch

കോക്ക്പിറ്റിൽ ഒന്നിനു പോയ ഇന്നസെന്റ്; ഇയാളെ കൊണ്ട് തോറ്റെന്ന് മമ്മൂട്ടിയും മോഹൻലാലും, ത്രോബാക്ക് വീഡിയോ

മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഇന്നസെന്റിന്റെ വിമാനയാത്ര, കൂട്ടത്തിലൊരു അമളിയും; വീഡിയോ

മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഇന്നസെന്റിന്റെ വിമാനയാത്ര, കൂട്ടത്തിലൊരു അമളിയും; വീഡിയോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Mohanlal Innocent flight journey throwback

മലയാളികൾക്ക് ഒരായുഷ്കാലം ഓർത്തോർത്ത് ചിരിക്കാനുള്ള ഹാസ്യമുഹൂർത്തങ്ങൾ നൽകിയ നടനാണ് ഇന്നസെന്റ്. സിനിമകളിൽ മാത്രമല്ല, വേദികളിലും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്ന സാന്നിധ്യമായിരുന്നു ഇന്നസെന്റ്. 

Advertisment

അത്തരത്തിൽ, ഇന്നസെന്റ് വേദിയെ ഒട്ടാകെ കയ്യിലെടുത്ത ഒരു രസകരമായൊരു പരിപാടിയുടെ ത്രോബാക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ഇന്നസെന്റിനൊപ്പം മമ്മൂട്ടിയും മോഹൻലാലുമെല്ലാം വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റിന്റെ ഒരു ദുബായ് സ്റ്റാർ ഷോയ്ക്കിടയിൽ പകർത്തിയ വീഡിയോ ആണിത്. ഫാസിലാണ് ഇന്നസെന്റിനെ വീഡിയോയിലേക്ക് ക്ഷണിക്കുന്നത്. തന്റെ പതിവു ചിരി നമ്പറുകളുമായി വേദിയെ കയ്യിലെടുത്ത ഇന്നസെന്റ് മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്തൊരു അനുഭവം കൂടി പങ്കിടുകയാണ്.  മോഹൻലാൽ, മമ്മൂട്ടി എന്നിവരിൽ ആർക്കോ പിണഞ്ഞ അമളിയെന്ന രീതിയിലാണ് തന്റെ അമളിയുടെ കഥ ഇന്നസെന്റ് അവതരിപ്പിക്കുന്നത്. 

"ഒരാൾ ഒന്നിനു പോവണം എന്നു എയർ ഹോസ്റ്റേഴ്സിനോട് ചോദിച്ചപ്പോൾ, നേരേ പോയാൽ മതിയെന്നു പറഞ്ഞു. ആളു നേരെ കോക്ക്പിറ്റിലേക്ക് ചെന്ന് ബാത്ത് റൂമാണെന്നു കരുതി സിബ്ബഴിച്ചു," എന്നാണ് ഇന്നസെന്റ് പറയുന്നത്.

Advertisment

വീഡിയോയിൽ, കോക്ക്പിറ്റിൽ ഒന്നിനു പോയ ഇന്നസെന്റിനെ കണ്ട് എയർ ഹോഴ്സറ്റസ് ഓടി വന്നു മമ്മൂട്ടിയോടും മോഹൻലാലിനോടും കാര്യം പറയുന്നതും. മമ്മൂട്ടി സീറ്റിൽ നിന്നും എണീറ്റു ചെന്ന് കോക്ക്പിറ്റിൽ നിന്നും ഇന്നസെന്റിനെ പിടിച്ചിറക്കി ഉന്തിതള്ളി ബാത്ത്റൂമിലേക്ക് കയറ്റുന്നതും കാണാം.   ഇത് യഥാർത്ഥത്തിൽ പറ്റിയ അമളിയല്ല,  ഒരു സ്കിറ്റിന്റെ ഭാഗമായി ഷൂട്ട് ചെയ്തതാണെന്നാണ് മനസ്സിലാവുന്നത്. 

"മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള ഇന്നസെന്റിന്റെ വിമാന യാത്ര," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

Read More Entertainment Stories Here

Throwback Mohanlal Innocent Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: